സന്നദ്ധ സംഘടനകള്‍ക്ക് ഗ്രാന്റിന് അപേക്ഷിക്കാം
|
ലഹരി വിമുക്ത കേന്ദ്രം, വൃദ്ധ സദനം, വയോജനങ്ങള്‍ക്കായുള്ള മൊബൈല്‍
മെഡികെയര്‍ സെന്റര്‍, ജനറല്‍ ഗ്രാന്റ്-ഇന്‍-എയ്ഡ്, വികലാംഗര്‍ക്ക് കൃത്രിമ
ഉപകരണങ്ങള്‍ നല്‍കുന്ന അഡിപ്പ് സ്കീം (എ.ഡി.ഐ.പി), ദീനദയാല്‍ ഡിസേബിള്‍ഡ്
റിഹാബിലിറ്റേഷന്‍ സ്കീം, സ്വാധര്‍ ഗൃഹ, ഷോര്‍ട്ട് സ്റേ ഹോം (ഉദിഷ) തുടങ്ങിയ
സ്കീമുകള്‍ നടപ്പിലാക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് ഈ സാമ്പത്തിക
വര്‍ഷത്തേക്ക് കേന്ദ്ര സര്‍ക്കാര്‍ ഗ്രാന്റിന് വേണ്ടിയുള്ള അപേക്ഷകള്‍
ക്ഷണിച്ചു. അപേക്ഷകള്‍ അതത് ജില്ലാ സാമൂഹ്യക്ഷേമ ഓഫീസുകളില്‍ ജൂണ്‍ 30
-നകം ലഭിച്ചിരിക്കണം. സ്കീമിന്റെ/അപേക്ഷയുടെ മാതൃക അതത് ജില്ലാ
സാമൂഹ്യക്ഷേമ ഓഫീസുകളിലും കേന്ദ്ര സര്‍ക്കാരിന്റെwww.Socialjustice.nic.in
എന്ന വെബ്സൈറ്റിലും ലഭ്യമാണ്.
ജൂണ്‍ 26
അന്തര്‍ദേശീയ ലഹരിവിരുദ്ധ ദിനമായി സംസ്ഥാനത്ത് ആചരിക്കും.
ഐക്യരാഷ്ട്രസഭയുടെ ആഹ്വാനമനുസരിച്ചാണ് ദിനാചരണം. മദ്യത്തിനും
മയക്കുമരുന്നിനും മറ്റ് ലഹരിവസ്തുക്കള്‍ക്കുമെതിരെ പൊതുജനങ്ങളെ
ബോധവത്കരിക്കാനും ഇതിനെതിരെ സംസ്ഥാന സര്‍ക്കാരും മറ്റ് സംഘടനകളും നടത്തുന്ന
പ്രവര്‍ത്തനങ്ങള്‍ പൊതുജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുമാണ് ദിനാചരണം.
ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കൂ - ലഹരിയെക്കുറിച്ചല്ല എന്നതാണ് ഈ
പ്രാവശ്യത്തെ ദിനാചരണ സന്ദേശം.
ദിനാചരണത്തോടനുബന്ധിച്ച് വിദ്യാഭ്യാസ, ആരോഗ്യ-കുടുംബക്ഷേമ, സാമൂഹികക്ഷേമ,
ഗതാഗത, പോലീസ്, ജയില്‍, യുവജനകാര്യ, എക്സൈസ് വകുപ്പുകളും മറ്റ്
സന്നദ്ധസംഘടനകളും മദ്യത്തിനും മയക്കുമരുന്നിനും മറ്റ്
ലഹരിവസ്തുക്കള്‍ക്കുമെതിരെ സ്കൂളുകളിലും പൊതുസ്ഥലങ്ങളിലും റാലികളും,
യോഗങ്ങളും നടത്തേണ്ടതും, പത്ര/ഇലക്ട്രാണിക് മാധ്യമങ്ങളിലൂടെ ദിനാചരണ
സന്ദേശം പൊതജനങ്ങളിലെത്തിക്കേണ്ടതുമാണ്.
No comments:
Post a Comment