സംസ്ഥാന കേരളോത്സവം 2012 - വിധികര്‍ത്താക്കളുടെ പാനല്‍ തയ്യാറാക്കുന്നു
ഈ വര്‍ഷത്തെ സംസ്ഥാന കേരളോത്സവത്തിലെ കലാമത്സരങ്ങള്‍ക്കായി
വിധികര്‍ത്താക്കളുടെ ഒരു പാനല്‍ തയ്യാറാക്കുന്നു. വായ്പ്പാട്ട്
(ക്ളാസിക്കല്‍ ഹിന്ദുസ്ഥാനി), കര്‍ണ്ണാടക സംഗീതം, ഭരതനാട്യം, കുച്ചിപ്പുടി,
മണിപ്പൂരി, കഥക്, ഒഡീസി, സിത്താര്‍, ഫ്ളൂട്ട്, വീണ, തബല, മൃദംഗം,
ഹാര്‍മോണിയം, ഗിത്താര്‍, നാടോടിപ്പാട്ട്, നാടോടിതൃത്തം, ഏകാങ്ക നാടകം
(ഹിന്ദി/ ഇംഗ്ളീഷ്), ഏകാങ്ക നാടകം (മലയാളം) പ്രസംഗം (ഹിന്ദി/ ഇംഗ്ളീഷ്),
പ്രസംഗം (മലയാളം), ഉപന്യാസ രചന, കവിതാ രചന, കഥാരചന, പെയിന്റിംഗ് (വാട്ടര്‍
കളര്‍), പെന്‍സില്‍ ഡ്രോയിങ്, ലളിതഗാനം, മാപ്പിളപ്പാട്ട്, നാടന്‍പാട്ട്,
കവിതാപാരായണം, കഥാപ്രസംഗം, മിമിക്രി, ഫാന്‍സി ഡ്രസ്, മോണോ ആക്ട്, കഥകളി,
ഓട്ടന്‍തുള്ളല്‍, വയലിന്‍, ചെണ്ട, കേരള നടനം, കഥകളിപ്പദം, ദേശഭക്തിഗാനം,
കാര്‍ട്ടൂണ്‍, കോല്‍ക്കളി, വഞ്ചിപ്പാട്ട് മോഹിനിയാട്ടം, ഒപ്പന, തിരുവാതിര,
മാര്‍ഗ്ഗംകളി എന്നിവയാണ് ഇനങ്ങള്‍. അപേക്ഷകള്‍ ചുവടെ പറയുന്ന വിലാസത്തില്‍
ജൂലൈ 31 നകം അയയ്ക്കേണ്ടതാണ്.
മെമ്പര്‍ സെക്രട്ടറി, കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ്, റ്റി.സി.25/1531,
ഹൌസിങ് ബോര്‍ഡ് ജംഗ്ഷന്‍, തിരുവനന്തപുരം, ഫോണ്‍: 0471- 2325002, 2333139.
ഇ-മെയില്‍ വിലാസം:youthkerala@youthkerala.org
No comments:
Post a Comment