അരുവിക്കര നിയോജകമണ്ഡലം: സ്പോര്‍ട്സ് ക്ളബ്ബുകള്‍ക്ക് ധനസഹായം
അരുവിക്കര നിയോജകമണ്ഡലത്തിലെ 10 സ്പോര്‍ട്സ് ക്ളബ്ബുകള്‍ക്ക് കായിക
പരീശീലനങ്ങള്‍ വിപുലപ്പെടുത്തുന്നതിനായി 10,000 രൂപ വീതം കേരള സ്പോര്‍ട്സ്
കൌണ്‍സില്‍ ധനസഹായമനുവദിച്ചു. സ്ഥലം എം.എല്‍.എ കൂടിയായ സ്പീക്കര്‍
ജി.കാര്‍ത്തികേയന്റെ ശൂപാര്‍ശ അംഗീകരിച്ചാണിത്.
- വിതുര പഞ്ചായത്തിലെ ചെറ്റച്ചല്‍ പ്രിയദര്‍ശിനി മെമ്മോറിയല്‍ ചാരിറ്റബിള്‍ സൊസൈറ്റി,
- ചായം രാജീവ് ഗാന്ധി ആര്‍ട്സ് ആന്റ് സ്പോര്‍ട്സ് ക്ളബ്ബ്,
- കുറ്റിച്ചല്‍ പഞ്ചായത്തിലെ തച്ചന്‍കോട അക്ഷയ കലാസാംസ്കാരിക സമിതി,
- വെള്ളനാട് പഞ്ചായത്തിലെ ബ്രദേഴ്സ് സ്പോര്‍ട്സ് ആന്റ് ആര്‍ട്സ ക്ളബ്ബ്,
- ആര്യനാട് പഞ്ചായത്തിലെ കൊക്കോട്ടേല പ്രണവം സ്പോര്‍ട്സ് ആന്റ് ആര്‍ട്സ് ക്ളബ്ബ്,
- കാനക്കുഴി രാജീവ് ഗാന്ധി മെമ്മോറിയല്‍ സ്പോര്‍ട്സ് ആന്റ് ആര്‍ട്സ് ക്ളബ്ബ്,
- അരുവിക്കര പഞ്ചായത്തിലെ തക്ഷശില സാംസ്കാരിക സമിതി,
- പൂവച്ചല്‍ പഞ്ചായത്തിലെ കാപ്പിക്കാട് സ്റാര്‍ബോയ്സ് ആര്‍ട്സ് ആന്റ് സ്പോര്‍ട് ക്ളബ്ബ്,
- ഉഴമലയ്ക്കല്‍ പഞ്ചായത്തിലെ പുതുകുളങ്ങര സ്വാതി കലാക്ഷേത്രം എന്നിവയ്ക്കാണ് ധനസഹായം
സന്നദ്ധ സംഘടനകള്‍ക്ക് അപേക്ഷിക്കാം
|
2012-13 വര്‍ഷം സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന എന്‍.ജി.ഒ കള്‍ മുഖേന
സംസ്ഥാന സാമൂഹ്യക്ഷേമ ബോര്‍ഡിന്റെ മേല്‍നോട്ടത്തില്‍ ഫാമിലി കൌണ്‍സിലിങ്,
ബോധവല്‍ക്കരണക്യാമ്പ്, സംക്ഷിപ്ത വിദ്യാഭ്യാസ പരിപാടി എന്നിവ
നടത്തുന്നതിന് കേന്ദ്ര സാമൂഹ്യക്ഷേമ ബോര്‍ഡ് അപേക്ഷകള്‍ ക്ഷണിച്ചു.
അപേക്ഷകള്‍www.cswb.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി ജൂണ്‍ 30 -ന്
വൈകുന്നേരം 5.30 വരെ സമര്‍പ്പിക്കാം.
This comment has been removed by the author.
ReplyDelete