കണ്ടിജന്റ് ചെലവുകളുടെ പരിധി ഉയര്‍ത്തി
അതത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ബഡ്ജറ്റ് വിഹിതത്തില്‍ കവിയാന്‍ പാടില്ലെന്ന നിബന്ധനയ്ക്ക് വിധേയമായി സംസ്ഥാനത്തെ കോര്‍പ്പറേഷന്‍ മേയര്‍, മുനിസിപ്പല്‍ ചെയര്‍മാന്‍/ചെയര്‍പേഴ്സണ്‍ എന്നിവരുടെ കണ്ടിജന്റ് ചെലവുകളുടെ പരിധി ഉയര്‍ത്തിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതായി വ്യവസായ-ഐടി-നഗരകാര്യവകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി അറിയിച്ചു. കണ്ടിജന്റ് ചെലവുകള്‍ ഓഫീസ് കാര്യങ്ങള്‍ക്കായിരിക്കണമെന്ന് ഉത്തരവില്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. പുതിയ ഉത്തരവ് പ്രകാരം കോര്‍പ്പറേഷന്‍ മേയര്‍ക്ക് ഒരു സമയം പരമാവധി 25,000 രൂപയും പ്രതിമാസം ആകെ 30,000 രൂപ കവിയാതെയും കണ്ടിജന്റിനത്തില്‍ ചെലവാക്കാം. ഗ്രേഡ്-1 മുനിസിപ്പാലിറ്റി ചെയര്‍മാന്‍/ചെയര്‍പേഴ്സണ് ഒരു സമയം 15,000 രൂപയും ഒരുമാസം പരമാവധി 20,000 രൂപയും ഇത്തരത്തില്‍ ചെലവാക്കാം. ഗ്രേഡ്-2, ഗ്രേഡ് 3 വിഭാഗങ്ങളില്‍ വരുന്ന മുനിസിപ്പാലിറ്റി ചെയര്‍മാന്‍/ചെയര്‍പേഴ്സണ് ഒരു സമയം 10,000 രൂപയും ഒരു മാസം പരമാവധി 15,000 രൂപയും ചെലവഴിക്കാമെന്നാണ് പുതിയ ഉത്തരവെന്നും മന്ത്രി അറിയിച്ചു.
No comments:
Post a Comment