സാംസ്കാരികസ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച സൌകര്യമൊരുക്കും മന്ത്രി കെ.സി.ജോസഫ്
സാംസ്കാരികസ്ഥാപനങ്ങള്‍ക്ക് മികച്ച രീതിയില്‍
പ്രവര്‍ത്തിക്കുന്നതിനാവശ്യമായ അടിസ്ഥാനസൌകര്യമൊരുക്കാന്‍ സര്‍ക്കാര്‍
എല്ലാവിധ സഹായങ്ങളും നല്‍കുമെന്ന് സാംസ്കാരികമന്ത്രി കെ.സി.ജോസഫ് പറഞ്ഞു.
മാസ്കറ്റ് ഹോട്ടലില്‍ സര്‍വവിജ്ഞാനകോശ ഇന്‍സ്റിറ്റ്യൂട്ട് തയ്യാറാക്കിയ
പരിസ്ഥിതിവിജ്ഞാനകോശം പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. പരിസ്ഥിതി
പ്രശ്നം ഗുരുതരമായ പ്രതിസന്ധിയായി നമുക്കു മുന്നില്‍ നില്‍ക്കുകയാണെന്ന്
മന്ത്രി അഭിപ്രായപ്പെട്ടു.
പ്രകൃതി നാളത്തെ തലമുറക്കു കൂടി വേണമെന്ന ബോധ്യം കുട്ടികളെ
പഠിപ്പിക്കേണ്ടതുണ്ടെന്ന് ചടങ്ങില്‍ അധ്യക്ഷത വഹിച്ച ആരോഗ്യമന്ത്രി
വി.എസ്.ശിവകുമാര്‍ പറഞ്ഞു. മാലിന്യമുള്‍പ്പെടെയുള്ള
പരിസ്ഥിതിപ്രശ്നങ്ങള്‍ക്ക് അടിസ്ഥാനകാരണം നമ്മുടെ സ്വാര്‍ത്ഥചിന്തയാണെന്ന്
അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്‍സ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ചു വരുന്ന വിഷയാധിഷ്ഠിത വിജ്ഞാനകോശ
പരമ്പരയിലെ മൂന്നാമത്തെ ഗ്രന്ഥമാണ് പരിസ്ഥിതിവിജ്ഞാനകോശം. പരിസ്ഥിതിശാസ്ത്ര
രംഗത്തെ വികാസപരിണാമങ്ങളെ അഞ്ഞൂറിലധികം ലേഖനങ്ങളിലൂടെ ഈ
വിജ്ഞാനകോശത്തില്‍ സമാഹരിച്ചിരിക്കുന്നു.
കണ്ടല്‍ക്കാടുകള്‍ക്കുവേണ്ടി ജീവിതം സമര്‍പ്പിച്ച കല്ലേന്‍ പൊക്കുടന്‍
പുസ്തകം സ്വീകരിച്ചു. ഡോ.ശശിതരൂര്‍ എം.പി. മുഖ്യപ്രഭാഷണം നടത്തി.
ആര്‍.അനിരുദ്ധന്‍ പുസ്തകം പരിചയപ്പെടുത്തി. പ്രൊഫ.തുമ്പമണ്‍ തോമസ്,
ഡോ.എം.ആര്‍.തമ്പാന്‍, ഡോ.എസ്.ശാന്തി, മുഹമ്മദ് അസ്ളം എന്നിവര്‍ സംസാരിച്ചു.
No comments:
Post a Comment