पृष्ठ

Kerala State Youth Welfare Board

Friday, 15 June 2012

Youth Policy


യുവജന നയം കേരള യുവത്വത്തിന്റെ സര്‍വതോമുഖ വികസനത്തിന് : യുവജനകാര്യ മന്ത്രി പി.കെ.ജയലക്ഷ്മി
കേരളത്തിലെ യുവജനങ്ങളുടെ സമഗ്ര വികസനം ലക്ഷ്യം വച്ചുകൊണ്ടുള്ള യുവജന നയമാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നതെന്ന് കായിക-യുവജനകാര്യ മന്ത്രി പി.കെ.ജയലക്ഷ്മി.സംസ്ഥാന കായികയുവജന കാര്യ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ യുവജന നയത്തിന്റെ കരട് ചര്‍ച്ച ചെയ്യുന്നതിന് തൈക്കാട് ഗസ്റ് ഹൌസില്‍ വിളിച്ചു ചേര്‍ത്ത രണ്ടാമത് യോഗത്തില്‍ ആധ്യക്ഷം വഹിക്കുകയായിരുന്നു മന്ത്രി. സമഗ്ര യുവജന നയം സംസ്ഥാനത്ത് നടപ്പാക്കും. കേരള സംസ്ഥാന യുവജന നയം 2012 എന്ന പേരില്‍ തയാറാക്കിയ കരട് രേഖയുടെ പരിഷ്ക്കരിച്ച കരട് തയാറാക്കും.വകുപ്പിന്റെ വെബ് സൈറ്റില്‍ ഇതിനോടകം പ്രസിദ്ധീകരിച്ചിട്ടുള്ള കരട് പരിഷ്ക്കരിക്കുന്നതിനും ഓണ്‍ലൈന്‍ വഴി കരടിനെ സംബന്ധിച്ചുള്ള അഭിപ്രായങ്ങള്‍ ലഭിക്കുന്നതിന് ഡയറക്ടറ്റ് കമന്റുകള്‍ പോസ്റ്റ് ചെയ്യുന്നതിനുള്ള സംവിധാനമുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു.ഒന്നാം ഘട്ടത്തില്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലെ യുവജന പ്രാതിനിത്യം കുറഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ ചര്‍ച്ചയ്ക്കായി ഏകദിന ശില്‍പശാല നടത്തിയത്. ഇതിന്റെ തുടര്‍ നടപടിയായി ജില്ലാ തലത്തില്‍ വിവിധ രാഷ്ട്രീയ യുവജന സംഘടനകള്‍,വിദ്യാര്‍ഥി സംഘടനകള്‍, യുവ മാധ്യമ പ്രവര്‍ത്തകര്‍, സാംസ്ക്കാരിക പ്രവര്‍ത്തകര്‍ മുതലായവരെ ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തും.അവിടെ ചര്‍ച്ച ചെയ്യുന്നവ കൂടി ക്രോഡീകരിച്ചുകൊണ്ട് സംസ്ഥാന തലത്തില്‍ അന്തിമമായി വീണ്ടും ചര്‍ച്ച നടത്തുകയും സമഗ്ര യുവജന നയം രൂപീകരിക്കുകയും ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ സമീപന രേഖയുടെ കരടില്‍ വേണ്ട മാറ്റങ്ങള്‍ വരുത്തുമെന്ന് മന്ത്രി വ്യക്തമാക്കി. എംഎല്‍എമാരായ പി.സി.വിഷ്ണുനാഥ്,ഹൈബി ഈഡന്‍,ഷാഫി പറമ്പില്‍, ഐ.സി.ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, വി.ടി.ബലറാം, ഷംസുദ്ദീന്‍ എന്നിവരും യുവജനകാര്യ വകുപ്പ് സെക്രട്ടറി ടി.ഓ.സൂരജ്, മെമ്പര്‍ സെക്രട്ടറി ആര്‍.വിശ്വനാഥന്‍ പിള്ള, സംസ്ഥാന യുവജനക്ഷേമ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി.എസ് പ്രശാന്ത് എന്നിവരും സംസ്ഥാനത്തെ വിവിധ സംഘടനാ പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. കേരളത്തിലെ യുവജനങ്ങളുടെ വിഭവശേഷി പ്രയോജനപ്പെടുത്തുന്നതിനും അവ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിനും വേണ്ടി ആവിഷ്ക്കരിക്കുന്നതാണ് യുവജന നയരേഖ.വ്യത്യസ്തമായ സാമൂഹിക,സാമ്പത്തിക,സാംസ്ക്കാരിക, ശാരീരിക നിലവാരത്തിലുള്ള യുവജനങ്ങള്‍ക്കായി പ്രത്യേകം പദ്ധതികള്‍ രൂപീകരിക്കും.അര്‍ഹരായ യുവജനങ്ങളില്‍ തന്നെ ക്ഷേമാനുകൂല്യങ്ങള്‍ എത്തുന്നുവെന്നുറപ്പാക്കുന്നതിനുള്ള മാര്‍ഗ നിര്‍ദേശം സ്വീകരിക്കും.സ്വന്തം വികസനത്തിന് തുടര്‍ വിദ്യാഭ്യാസം ആവശ്യമാണെന്ന ബോധം യുവാക്കളിലുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നടത്തും.കായിക പരിശീലനവും ആരോഗ്യസംരക്ഷണവും സംബന്ധിച്ച് യുവാക്കളില്‍ അവബോധമുണ്ടാക്കുന്നതിനും അവ പ്രാവര്‍ത്തികമാക്കുന്നതിനുമുള്ള നയങ്ങള്‍ നടപ്പാക്കും. കേരളത്തില്‍ 6357384 യുവാക്കളും 6850177 യുവതികളും ഉള്‍പ്പെടെ 13207561 യുവജനങ്ങളാണ് 2001 സെന്‍സസനുസരിച്ചുള്ളത്.സംസ്ഥാന ജനസംഖ്യയുടെ 41.8 ശതമാനമാണിത്.യുവജനങ്ങളെന്ന നിര്‍വചനത്തില്‍ 2003ലെ യുവജന നയമനുസരിച്ച് 13നും 35നും മധ്യേ പ്രായമുള്ളവരെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.ഇത് 10 മുതല്‍ 13 വരെ ആദി കൌമാരം, 14 മുതല്‍ 17 വരെ കൌമാരം, 18 മുതല്‍ 25 വരെ യുവജനങ്ങള്‍, 26 മുതല്‍ 35 വരെ യുവ പൌരന്‍മാര്‍ എന്ന് യുവജനങ്ങളെ പ്രായത്തിന്റെ അടിസ്ഥാനത്തില്‍ പല തട്ടുകളായി വിഭജിക്കണമെന്ന് നയരേഖയില്‍ നിര്‍ദേശമുണ്ട്.ഇത് വിവിധ സംഘടനകളുമാ   

No comments:

Post a Comment

counter dir> /dir> free web page hit counter