സുരക്ഷായാനം 'ഇന്നുമുതല്‍ (മാര്‍ച്ച് 4) |
റവന്യൂ വകുപ്പും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയും ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്റ് ഡിസാസ്റര്‍ മാനേജ്മെന്റും സംയുക്തമായി സംഘടിപ്പിക്കുന്ന സുരക്ഷായാനം 2012 അന്തരാഷ്ട്രശില്പശാലയും പ്രദര്‍ശനവും ഇന്ന് കനകക്കുന്നില്‍ തുടങ്ങും. ഒരാഴ്ച നീണ്ട് നില്‍ക്കുന്ന സുരക്ഷായാനത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വൈകിട്ട് 5.45ന് നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നിര്‍വ്വഹിക്കും. നിയമസഭാ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍ അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന്‍, റവന്യൂ-ദുരന്തനിവാരണ വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍, ധനകാര്യവകുപ്പ് മന്ത്രി കെ.എം.മാണി, ഗതാഗത-ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍, പട്ടികജാതി വികസന - ടൂറിസം വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍, നിയമസഭാ ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍, മേയര്‍ അഡ്വ.കെ.ചന്ദ്രിക, എം.പി.മാരായ എം.പി.അച്യൂതന്‍, എ.സമ്പത്ത്, കെ.മുരളീധരന്‍ എം.എല്‍.എ., ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി.നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടന ചടങ്ങിന് ശേഷം മലയാള മനോരമ സംഘടിപ്പിക്കുന്ന സുരക്ഷിതകേരളം റോഡ് ഷോ നടക്കും. ദേശീയ അന്തര്‍ദേശീയ വിദഗ്ദ്ധര്‍ നയിക്കുന്ന ശില്പശാലകളും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും, ഇന്‍സ്റിറ്റ്യൂട്ട് ഓഫ് ലാന്‍ഡ് ആന്റ് ഡിസാസ്റര്‍ മാനേജ്മെന്റും കേന്ദ്ര സംസ്ഥാന വകുപ്പുകളും, പൊതുമേഖലാ സ്ഥാപനങ്ങളും തയ്യാറാക്കിയിട്ടുളള വിജ്ഞാനപ്രദമായ 50 ഓളം പ്രദര്‍ശനസ്റാളുകളും സുരക്ഷായാനത്തിന്റെ ഭാഗമായി നടക്കും. എല്ലാ ദിവസവും വൈകുന്നേരങ്ങളില്‍ ദുരന്തനിവാരണ മേഖലയിലെ വിദഗ്ദ്ധരും മറ്റ് വിശിഷ്ടവ്യക്തികളും പങ്കെടുക്കുന്ന ഓപ്പണ്‍ ഫോറവും കുട്ടികള്‍ക്കായി ഫണ്‍കോര്‍ണര്‍, ഗെയിംസ്, തല്‍സമയ ക്വിസ്സ് മത്സരങ്ങളും, ലോകത്തിലുണ്ടായ പല പ്രധാനദുരന്തങ്ങളുടെയും രക്ഷാപ്രവര്‍ത്തനങ്ങളുടെയും ഫോട്ടോ-വീഡിയോ പ്രദര്‍ശനങ്ങളും, ബുക്ക്സ്റ്റാളുകളും സുരക്ഷായാനത്തോടനുബന്ധിച്ച് കനകക്കുന്നില്‍ നടക്കും. നാളെ(മാര്‍ച്ച് 5) നാഷണല്‍ ഡിസാസ്റര്‍ റെസ്പോന്‍സ് കാഴ്ചവെയ്ക്കുന്ന മോക്ഡ്രില്‍ ഉച്ചയ്ക്ക് 2 മണിയ്ക്ക് സെന്‍ട്രല്‍ സ്റേഡിയത്തില്‍ നടക്കും. ഡിസാസ്റര്‍ മാനേജ്മെന്റ് പാര്‍ലമെന്ററി ഫോറം കണ്‍വീനറും എം.പി.യുമായ ഡോ.ശശി തരൂര്‍ ചടങ്ങില്‍ മുഖ്യാതിഥിയായിരിക്കും. |
4/3/12
ദര്‍ശനമാലാ പദ്ധതിയുടെ ഉദ്ഘാടനവും പുസ്തകപ്രകാശനവും നടന്നു. കേരളഭാഷാ ഇന്‍സ്റിറ്റ്യൂട്ടും മ്യൂസിയം-മ്യഗശാലാ വകുപ്പും സംയുക്തമായിട്ട് സംഘടിപ്പിക്കുന്ന വിജ്ഞാനോത്സവത്തിന്റെ ഭാഗമായി ദര്‍ശനമാലാ പദ്ധതിയുടെ ഉദ്ഘാടനവും പുസ്തകപ്രകാശനവും ഗതാഗത ദേവസ്വം വകുപ്പ് മന്ത്രി വി.എസ്.ശിവകുമാര്‍ വി.ജെ.ടി.ഹാളില്‍ നടന്ന ചടങ്ങില്‍ നിര്‍വ്വഹിച്ചു. ദാര്‍ശനിക ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിക്കുന്ന പദ്ധതിയാണ് ദര്‍ശനമാലാ സ്കീം. ഭാഷാ ഇന്‍സ്റിറ്റ്യൂട്ടിന്റെ മാത്യകാപരമായ ഈ പദ്ധതി വായനക്കാരെയും പുതുതലമുറയെയും ഭഗവത്ഗീതപോലുളള മഹത്ഗ്രന്ഥങ്ങളെ അടുത്തറിയാന്‍ സഹായിക്കുന്നതാണെന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് ഡയറക്ടര്‍ എം.ആര്‍.തമ്പാന്‍ അദ്ധ്യക്ഷനായിരുന്നു. പ്രശസ്ത നിഘണ്ടുകാരന്‍ ഡോ.ബി.സി.ബാലക്യഷ്ണന്‍, ആര്‍ട്ടിസ്റ് കെ.കെ.രാജപ്പന്‍ എന്നിവരെ മന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. വാസിഷ്ഠസുധ യോഗവാസിഷ്ഠസാരം എന്ന പുസ്തകത്തിന്റെ പരിഷ്കരിച്ച പതിപ്പിന്റെ പ്രകാശനവും ചടങ്ങിനോടനുബന്ധിച്ച് നടന്നു. ഡോ.ഡി.ബാബുപോള്‍, ഡോ.ഉദയവര്‍മ്മ, എം.ബാബു, കേരള ഭാഷാ ഇന്‍സ്റിറ്റ്യൂട്ട് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ബൈജു കെ.ജോസഫ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
സുരക്ഷായാനം 2012 ന്റെ ഭാഗമായ ഗ്ളോബ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
സുരക്ഷായാനം 2012 ന്റെ ഭാഗമായ ഗ്ളോബിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. വൈകിട്ട് 7ന് കനകക്കുന്നില്‍ നടന്ന ചടങ്ങില്‍ മന്ത്രിമാരായ തിരുവഞ്ചൂര്‍ രാധാക്യഷ്ണന്‍, വി.എസ്.ശിവകുമാര്‍, മേയര്‍ അഡ്വ.കെ.ചന്ദ്രിക തുടങ്ങിയവര്‍ പങ്കെടുത്തു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന ദുരന്തങ്ങളുടെ ദ്യശ്വങ്ങള്‍ പ്രദര്‍ശിപ്പിച്ചു. വിവിധ ദുരന്തങ്ങളുടെ വിവരണത്തോടെ ആരംഭിച്ച പ്രദര്‍ശനത്തില്‍ ലേസര്‍ ഷോയും അരങ്ങേറി. ഭോപ്പാല്‍ ദുരന്തം, സുനാമി, കത്രീന കൊടുങ്കാറ്റ്, ജപ്പാന്‍ ഭൂകമ്പം തുടങ്ങി വിവിധ ദുരന്തങ്ങളെക്കുറിച്ചുളള ഓര്‍മ്മപ്പെടുത്തലായിരുന്നു പ്രദര്‍ശനം. അപ്രതീക്ഷതമായുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്ന് എങ്ങനെ അകന്ന്നില്‍ക്കാമെന്നും അവയെ എങ്ങനെ പ്രതിരോധിക്കാമെന്നും പ്രദര്‍ശനം അവബോധം നല്‍കുന്നു. നിശാഗന്ധിയില്‍ വൈകിട്ട് നടന്ന ചടങ്ങില്‍ സുരക്ഷായാനം അന്തരാഷ്ട്രപ്രദര്‍ശനത്തിന്റെയും ശില്പശാലയുടെയും ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. യോജനയുടെ ദുരന്തനിവാരണ പ്രത്യേക പതിപ്പിന്റെ പ്രകാശനം റവന്യൂ മന്ത്രി തിരുവഞ്ചൂര്‍ രാധാക്യഷ്ണന് ആദ്യപ്രതി നല്‍കി കൊണ്ട് മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. പ്രദര്‍ശനം മാര്‍ച്ച് 10ന് സമാപിക്കും
5/3/12
ദൂരന്ത നിവാരണത്തില്‍ സേനയുടെ പങ്ക്: ഓപ്പണ്‍ ഫോറത്തില്‍ ചര്‍ച്ച നടന്നു.
കനകക്കുന്നില്‍ നടക്കുന്ന സുരക്ഷായനം പ്രദര്‍ശനത്തിന്റെ ഭാഗമായി ദുരന്തനിവാരണത്തില്‍ വിവിധ സേനകളുടെ പങ്കിനെക്കുറിച്ചുള്ള ചര്‍ച്ച ഓപ്പണ്‍ ഫോറത്തില്‍ നടന്നു. ഓപ്പണ്‍ ഫോറം കേന്ദ്ര ഊര്‍ജ്ജ സഹ മന്ത്രി കെ.സി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പാഠ്യപദ്ധതികളില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പാഠങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു. പെട്ടെന്നുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ആവശ്യമായ മുന്‍കരുതലുകളെക്കുറിച്ചുള്ള അവബോധം ജനങ്ങള്‍ക്കും ഉണ്ടാകണം. അഗ്നിശമന സേനയ്ക്ക് ആധുനിക യന്ത്ര ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. . സംസ്ഥാന റവന്യൂ വകുപ്പ് സംഘടിപ്പിക്കുന്ന സുരക്ഷായനം ദുരന്ത നിവാരണമാര്‍ഗ്ഗങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് ഏറെ സഹായകമാണെന്ന് ടൂറിസം വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു. സേനകളുടെയും ജനങ്ങളുടെയും കൂട്ടായ്മ ദുരന്ത നിവാരണത്തിന് അനിവാര്യമാണെന്ന് മുഖ്യാതിഥിയായ ശശി തരൂര്‍ എം.പി. അഭിപ്രായപ്പെട്ടു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധി കെ.എം.സിങ് അദ്ധ്യക്ഷനായിരുന്നു. ചര്‍ച്ചയില്‍ ഫയര്‍ ഫോഴ്സ് ഡി.ജി.പി.എസ്. പുലികേശി, ലെഫ്.കേണല്‍ ഡി.എസ്. റാണ തുടങ്ങിയവര്‍ സംസാരിച്ചു.ചൊവ്വാഴ്ച ഓപ്പണ്‍ ഫോറത്തില്‍ സുസ്ഥിര വികസനത്തിന് ദുരന്ത രഹിത സമൂഹം എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും.6/3/12
കനകക്കുന്നില്‍ നടക്കുന്ന സുരക്ഷായനം പ്രദര്‍ശനത്തിന്റെ ഭാഗമായി ദുരന്തനിവാരണത്തില്‍ വിവിധ സേനകളുടെ പങ്കിനെക്കുറിച്ചുള്ള ചര്‍ച്ച ഓപ്പണ്‍ ഫോറത്തില്‍ നടന്നു. ഓപ്പണ്‍ ഫോറം കേന്ദ്ര ഊര്‍ജ്ജ സഹ മന്ത്രി കെ.സി.വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. പാഠ്യപദ്ധതികളില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള പാഠങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞു. പെട്ടെന്നുണ്ടാകുന്ന ദുരന്തങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ ആവശ്യമായ മുന്‍കരുതലുകളെക്കുറിച്ചുള്ള അവബോധം ജനങ്ങള്‍ക്കും ഉണ്ടാകണം. അഗ്നിശമന സേനയ്ക്ക് ആധുനിക യന്ത്ര ഉപകരണങ്ങള്‍ ലഭ്യമാക്കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. . സംസ്ഥാന റവന്യൂ വകുപ്പ് സംഘടിപ്പിക്കുന്ന സുരക്ഷായനം ദുരന്ത നിവാരണമാര്‍ഗ്ഗങ്ങള്‍ ജനങ്ങളിലെത്തിക്കുന്നതിന് ഏറെ സഹായകമാണെന്ന് ടൂറിസം വകുപ്പ് മന്ത്രി എ.പി.അനില്‍കുമാര്‍ പറഞ്ഞു. സേനകളുടെയും ജനങ്ങളുടെയും കൂട്ടായ്മ ദുരന്ത നിവാരണത്തിന് അനിവാര്യമാണെന്ന് മുഖ്യാതിഥിയായ ശശി തരൂര്‍ എം.പി. അഭിപ്രായപ്പെട്ടു. ദേശീയ ദുരന്ത നിവാരണ അതോറിറ്റി പ്രതിനിധി കെ.എം.സിങ് അദ്ധ്യക്ഷനായിരുന്നു. ചര്‍ച്ചയില്‍ ഫയര്‍ ഫോഴ്സ് ഡി.ജി.പി.എസ്. പുലികേശി, ലെഫ്.കേണല്‍ ഡി.എസ്. റാണ തുടങ്ങിയവര്‍ സംസാരിച്ചു.ചൊവ്വാഴ്ച ഓപ്പണ്‍ ഫോറത്തില്‍ സുസ്ഥിര വികസനത്തിന് ദുരന്ത രഹിത സമൂഹം എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും
ദുരന്തങ്ങളുടെ ഓര്‍മ്മ ചിത്രങ്ങളുമായി ഗ്ളോബ്
ലോകത്തെ ഞെട്ടിച്ച വന്‍ദുരന്തങ്ങളുടെ ദ്യശ്യങ്ങളൊരുക്കിയ ഗ്ളോബ് കാണികള്‍ക്ക് പുത്തന്‍ അനുഭവമാകുന്നു. സുരക്ഷായനം 2012ന്റെ ഭാഗമായി കനകക്കുന്നിലാണ് ഭൂഗോളത്തിന്റെ മാത്യകയിലുളള പടുകൂറ്റന്‍ ഗ്ളോബ് ഒരുക്കിയത്. ശീതീകരിച്ച ഗ്ളോബിനുളളില്‍ പത്തോളം സ്ക്രീനില്‍ ജപ്പാന്‍ ദുരന്തം, ഭോപ്പാല്‍ ദുരന്തം, കത്രീന കൊടുക്കാറ്റ്, 2004 ലെ സുനാമി, ലോകത്തുണ്ടായ വന്‍ദുരന്തങ്ങളുടെ ദ്യശ്യങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ഇവയെക്കുറിച്ചുളള വിശദീകരണവും നല്‍കുന്നുണ്ട്. കേരളത്തിലുണ്ടായ പ്രക്യതിദുരന്തങ്ങള്‍ അപകടങ്ങള്‍ എന്നിവയുടെ ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. ഇതിനുപുറമെ ലൈറ്റ് ആന്റ് സൌണ്ട്, ലേസര്‍ ഷോയും പ്രേക്ഷകരെ ഏറെ ആകര്‍ഷിക്കുന്നു. കേരള വാട്ടര്‍ അതോറിറ്റിയുടെ സ്റാളില്‍ വെള്ളം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന വാട്ടര്‍ ട്രീറ്റ്മെന്റ് പ്ളാന്റ് മുതല്‍ ദുരന്തനിവാരണത്തിന് അതോറിറ്റി നല്‍കുന്ന സഹായങ്ങള്‍ വിശദീകരിക്കുന്ന മാത്യകകളുമുണ്ട്. ഡാമില്‍ നിന്ന് എടുക്കുന്ന വെളളം ഏറിയേറ്റര്‍ വഴി പമ്പ് ചെയ്ത് ശുദ്ധീകരിച്ച് വിതരണം ചെയ്യുന്നതിന്റെ മാത്യകയാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. വെളളപ്പൊക്കം, ഗ്യാസ് ചോര്‍ച്ച, തീപിടുത്തം എന്നി ഘട്ടങ്ങള്‍ക്ക് പുറമെ ദുരന്ത നിവാരണത്തിനായി വാട്ടര്‍ അതോറിറ്റി ഏജന്‍സികളെ സഹായിക്കുന്നുമുണ്ട്. സാങ്കേതിക വിദ്യയിലൂടെ ദുരന്തനിവാരണം എങ്ങനെ സാധ്യമാക്കാം എന്ന് വിശദീകരിക്കുന്നതാണ് സ്കൂജിനി സിസ്റംസ് പ്രൈവറ്റ് ലിമിറ്റഡിന്റെ സ്റാള്‍. സ്മാര്‍ട്ട് ഫോണുകളിലെ ആണ്‍ട്രോയ്ഡ്, ഐ.ഒ.എസ്. എന്നീ ഓപ്പറേറ്റിംഗ് സിസ്റം ഉപയോഗിക്കുന്ന ആപ്ളിക്കേഷനുകളാണ് ദുരന്തനിവാരണത്തില്‍ സഹായകരമാകുന്നത്. സ്കൂജിനി നിര്‍മ്മിച്ച് നല്‍കിയ ആഗ് മെന്റട്ട് റിയാലിറ്റി അടിസ്ഥാനമായ ആപ്ളിക്കേഷനുകളാണ് ഇവ. ജി.പി.എസ്. ട്രാക്കിംഗ്, അലാറം, അടിയന്തിരാവശ്യത്തിനായി ഉപയോഗിക്കാവുന്ന ഗ്രൂപ്പ് മെസേജിങ്ങ് സര്‍വ്വീസ് എന്നിവയാണ് ഇതിന്റെ പ്രത്യേകത. നൂതന ആശയങ്ങള്‍ കണ്ടെത്തി നല്‍കുന്നവര്‍ക്ക് കമ്പനി സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്.
7/3/12
ഇന്ന് (മാര്‍ച്ച് 7) വൈകിട്ട് അഞ്ച് മണിക്ക് ഓപ്പണ്‍ഫോറം: ' സുരക്ഷിത കേരളത്തിന് സുരക്ഷിത റോഡുകളും കെട്ടിടങ്ങളും'
No comments:
Post a Comment