അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലില്‍ ഡപ്യൂട്ടേഷന്‍- 1:/02/2012
വൈദ്യുതി കണക്ഷന്‍ നല്‍കുന്നതിന് സമയപരിധി | |
വൈദ്യുതി കണക്ഷന്‍ കാലതാമസം കൂടാതെ ഉപഭോക്താവിന് ലഭ്യമാക്കാന്‍ വേണ്ടി നടപടിക്രമങ്ങള്‍ ലഘൂകരിച്ച് ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്‍ .ഉത്തരവ് ഇറക്കി. വൈദ്യുതി കണക്ഷനുള്ള വ്യവസ്ഥകള്‍ 2003 ലെ ഇലക്ട്രിസിറ്റി ആക്ട് 2005 ലെ ഇലക്ട്രിസിറ്റി സപ്ളൈകോഡിനും വിധേയമായിട്ടായിരിക്കണം. ഫീസുള്‍പ്പെടെ അപേക്ഷ സ്വീകരിച്ചശേഷം ഇലക്ട്രിസിറ്റി ബോര്‍ഡ്/ലൈസന്‍സി അപേക്ഷ സ്വീകരിച്ചതായി രസീത് നല്‍കേണ്ടതും അപേക്ഷയില്‍ എന്തെങ്കിലും ന്യൂനതകള്‍ ഉണ്ടെങ്കില്‍ ഏഴ് ദിവസത്തിനകം ഉപഭോക്താവിനെ രേഖാമൂലം അറിയിക്കേണ്ടതുമാണ്. പൂര്‍ണ്ണമായ അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍ ഏഴ് ദിവസത്തിനകം കണക്ഷന്‍ നല്‍കുന്നതിനുവേണ്ടി വരുന്ന ജോലി സംബന്ധിച്ച വിവരങ്ങള്‍, അതിനുവേണ്ടുന്ന ചെലവ്, കണക്ഷന്‍ നല്‍കുന്നതിനു വേണ്ടിവരുന്ന സമയം എന്നിവ ഉപഭോക്താവിനെ അറിയിക്കണം. പൂര്‍ണ്ണമായ അപേക്ഷ ലഭിച്ചുകഴിഞ്ഞാല്‍ 30 ദിവസത്തിനുള്ളില്‍ കണക്ഷന്‍ നല്‍കാന്‍ ലൈസന്‍സി ബാദ്ധ്യസ്ഥരാണ്. കണക്ഷന്‍ ലഭിക്കുന്നതിന് ഉപഭോക്താവ് അടക്കേണ്ടിവരുന്ന തുക കമ്മീഷന്‍ അംഗീകരിച്ചു നല്‍കിയിട്ടുണ്ട്. ഇവയുടെ വിശദാംശങ്ങള്‍ ഓരോ സെക്ഷന്‍ ഓഫീസിലും എഴുതി പ്രദര്‍ശിപ്പിക്കണമെന്നും കമ്മീഷന്‍ നിഷ്കര്‍ഷിച്ചിട്ടുണ്ട്. 500 വാട്ടില്‍ താഴെമാത്രം കണക്റ്റഡ് ലോഡ് ഉള്ള ദാരിദ്യ്രരേഖയ്ക്ക് താഴെയുള്ള അപേക്ഷകരെയും 1000 വാട്ടില്‍ താഴെ കണക്റ്റഡ് ലോഡുള്ള പട്ടികജാതി/വര്‍ഗ്ഗത്തില്‍പ്പെടുന്ന അപേക്ഷകരെയും കണക്ഷന്‍ നല്‍കുന്നതിന് വേണ്ടിവരുന്ന തുക അടയ്ക്കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എസ്റിമേറ്റ് തുക കൂടുതല്‍ വേണ്ടിവരുന്ന ജോലികള്‍ ഉള്‍പ്പെടുന്ന സാഹചര്യങ്ങളില്‍, ഉപഭോക്താക്കള്‍ക്ക് 60 മാസംവരെ നീളുന്ന തവണകളില്‍ തുക അടയ്ക്കുന്നതിന് സാധിക്കും. ഉപഭോക്താക്കള്‍ ആവശ്യപ്പെടുന്ന വിവിധ സേവനങ്ങള്‍, നിശ്ചിത സമയപരിധിക്കുള്ളില്‍ ലഭ്യമാക്കുന്നതിന് ലൈസന്‍സികള്‍ ബാധ്യസ്ഥരാണ്. സേവനങ്ങള്‍ നിശ്ചിതസമയപരിധിക്കുള്ളില്‍ നല്‍കാന്‍ സാധിക്കാത്ത സാഹചര്യത്തില്‍ ആ വിവരം ലൈസന്‍സി ഉപഭോക്താവിനെ രേഖാമൂലമായി കാരണസഹിതം അറിയിക്കണം. അപ്രകാരം പ്രവര്‍ത്തിക്കാത്ത സാഹചര്യത്തില്‍ പരാതി പരിഹാര സെല്ലിലും അതിനു മുകളിലായി ഓംബുഡ്സ്മാനിലും വ്യവസ്ഥാപിതമാര്‍ഗ്ഗത്തിലൂടെ പരിഹാരം തേടുന്നതിന് ഉപഭോക്താവിന് അവസരമുണ്ട്. കാരണമില്ലാതെ വീഴ്ചവരുത്തുന്ന സേവന ദാതാവ് ഉപഭോക്താവിന് നിശ്ചിത തുക നഷ്ടപരിഹാരമാണെന്ന നിലയില്‍ നല്‍കാന്‍ ചട്ടത്തില്‍ വ്യവസ്ഥയുണ്ടെന്ന് കമ്മീഷന്‍ വ്യക്തമാക്ക |
--------------------------------------------------------------------------------------------------------------------------------------
-
പഞ്ചായത്ത് ദിനം ഏപ്രില്‍ 24 ന്
|
ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷനില്‍ ഒഴിവ്
|
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^
No comments:
Post a Comment