അഖിലേന്ത്യാ സരസ് മേള ഇന്ന് (ആഗസ്റ് 28) മുതല്‍ മാഞ്ഞാലിക്കുളം ഗ്രൌണ്ടില്‍ | |
കേന്ദ്ര ഗ്രാമവികസന മന്ത്രാലയം, സംസ്ഥാന സര്‍ക്കാര്‍, ജില്ലാ-ബ്ളോക്ക് പഞ്ചായത്തുകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേള ഇന്ന് (ആഗസ്റ് 28) മുതല്‍ സെപ്റ്റംബര്‍ 8 വരെ മാഞ്ഞാലികുളം ഗ്രൌണ്ടില്‍ നടക്കും. ഇടത്തട്ടുകാരെ ഒഴിവാക്കി ഉല്‍പ്പാദകരില്‍നിന്നും നേരിട്ട് ഉപഭോക്താവിലേക്കെന്ന ആശയം പ്രാവര്‍ത്തികമാക്കി 14 സംസ്ഥാനങ്ങളിലെ 300 ഓളം യൂണിറ്റുകള്‍ പങ്കെടുക്കുന്ന മേളയില്‍ വൈവിദ്ധ്യമാര്‍ന്ന നൂറ് കണക്കിന് പ്രാദേശിക, പരമ്പരാഗത, കരകൌശല ഉല്‍പ്പന്നങ്ങളും കാര്‍ഷിക, ഭക്ഷ്യോല്‍പ്പന്നങ്ങളും അണിനിരക്കും. ആധുനിക സജ്ജീകരണങ്ങളുളള മെറ്റല്‍ഡോമുകളില്‍ തയ്യാറാക്കിയ 250ല്‍പ്പരം സ്റാളുകള്‍ ഇതിനായി മാഞ്ഞാലിക്കുളത്ത് സജ്ജമാക്കിയിട്ടുണ്ട്. രാവിലെ 9.30 മുതല്‍ രാത്രി 9 വരെ പ്രവര്‍ത്തിക്കുന്ന മേളയില്‍ എല്ലാ ദിവസവും വൈകുന്നേരം കലാപരിപാടികള്‍ ഉണ്ടാകും. പ്രവേശനം സൌജന്യമാണ്. മേളയുടെ ഔദ്യോഗിക ഉദ്ഘാടനം 29ന് രാവിലെ 10.30ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിക്കും. ഗ്രാമവികസനവകുപ്പ് മന്ത്രി കെ.സി.ജോസഫ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ സ്പീക്കര്‍ ജി.കാര്‍ത്തികേയന്‍, മന്ത്രിമാരായ വി.എസ്.ശിവകുമാര്‍, ഡോ.എം.കെ.മുനീര്‍, ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.ശക്തന്‍, മേയര്‍ കെ.ചന്ദ്രിക, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രമണി പി.നായര്‍, ജനപ്രതിനിധികള്‍ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും |
............................................................................... .... Thiruvananthapuram Corporation
Saturday, 13 August 2011
Youva Press Repersenatives
Subscribe to:
Post Comments (Atom)
No comments:
Post a Comment