ഓണത്തിന് അനന്തപുരിയില്‍ നൂറുപൂക്കളം
ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ഓണാഘോഷം 2011 -ന്റെ ഭാഗമായി സെപ്റ്റംബര്‍ 8ന് മ്യൂസിയം കോമ്പൌണ്ടില്‍ നടത്തുന്ന 'ഓണത്തിന് അനന്തപുരിയില്‍ നൂറുപൂക്കളം' എന്ന പരിപാടിയില്‍ മത്സരാടിസ്ഥാനത്തില്‍ പൂക്കളങ്ങള്‍ ഒരുക്കുന്നതിനായി കലാ-സാംസ്കാരിക സംഘടനകള്‍, വായനശാലകള്‍, റെസിഡന്റ്സ് അസോസിയേഷനുകള്‍, വിദ്യാലയങ്ങള്‍, കുടുംബശ്രീ, ജനശ്രീ യൂണിറ്റുകള്‍ എന്നിവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിച്ചു. നാല് വിഭാഗങ്ങളിലായി ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ ലഭിക്കുന്ന ടീമുകള്‍ക്ക് 10,000, 7,500, 5,000, രൂപവീതം സമ്മാനമായി നല്‍കും. അപേക്ഷകള്‍ സ്വീകരിക്കുന്നതിനുളള അവസാന തീയതി ഓഗസ്റ് 31. വിശദവിവരങ്ങള്‍ക്ക് 9995757008, 0471- 2326579 എന്നീ നമ്പറുകളില്‍ ബന്ധപ്പെടണം.
അക്യുപ്രഷര്‍ & ഹോളിസ്റിക് ഹെല്‍ത്ത് അപേക്ഷ തീയതി നീട്ടി എസ്.ആര്‍.സി. ഇഗ്നോ കമ്മ്യുണിറ്റി കോളേജില്‍ സംഘടിപ്പിക്കുന്ന അക്യുപ്രഷര്‍ & ഹോളിസ്റിക് ഹെല്‍ത്ത് കോഴ്സിന് അപേക്ഷിക്കുന്നതിനുളള അവസാന തീയതി ആഗസ്റ് 25 വരെ നീട്ടി. അപേക്ഷാഫോറം 100 രൂപയ്ക്ക് നേരിട്ടും 150 രൂപയ്ക്ക് തപാലിലും ഡയറക്ടര്‍, സ്റേറ്റ് റിസോഴ്സ് സെന്റര്‍, കേരളം, നന്ദാവനം, തിരുവനന്തപുരം - 695 033 എന്ന വിലാസത്തില്‍ ലഭ്യമാണ്. ഫോണ്‍ - 0471-2325101, 0471-2325102, മൊബൈല്‍ - 9349462678. ംംം.ൃരസലൃമഹമ.ീൃഴ എന്ന വെബ്സൈറ്റിലും അപേക്ഷാഫോറം ലഭ്യമാണ്.കൂണ്‍ക്യഷി പരിശീലനം ഇന്ത്യന്‍ കൌണ്‍സില്‍ ഓഫ് അഗ്രിക്കള്‍ച്ചറല്‍ റിസര്‍ച്ചിന്റെ അഖിലേന്ത്യാ കൂണ്‍ ഗവേഷണ പദ്ധതിയുടെ ഭാഗമായി വെളളായണി കാര്‍ഷിക കോളേജില്‍ പ്ളാന്റ് പത്തോളജി വിഭാഗത്തില്‍ ആഗസ്റ് 26,27 തീയതികളില്‍ കൂണ്‍ക്യഷി പരിശീലന പരിപാടി നടത്തുന്നു. മൂന്നൂറ് രൂപയാണ് രജിസ്ട്രേഷന്‍ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് വെളളായണി കാര്‍ഷിക കോളേജിലെ സസ്യരോഗ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന അഖിലേന്ത്യാ കൂണ്‍ ഗവേഷണ പദ്ധതിയെ സമീപിക്കുകയോ 0471- 2381002 (എക്സ്റന്‍ഷന്‍ - 434) 9446033030 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.തെങ്ങിന്റെ ചങ്ങാതികൂട്ടം -പരിശീലനം ആരംഭിച്ചു
നാളികേര വികസന ബോര്‍ഡ് സംഘടിപ്പിക്കുന്ന യന്ത്രവല്‍ക്യത തെങ്ങുകയറ്റപരിശിലന പരിപാടിക്ക് തുടക്കമായി. തെങ്ങുകയറ്റക്കാരുടെ ദൌര്‍ലഭ്യം ഇല്ലാതാക്കുവാനും തൊഴില്‍ രഹിതരായ യുവതി യുവാക്കള്‍ക്ക് സ്ഥിരവരുമാനം ഉറപ്പാക്കുന്നതിനുമാണ് 'തെങ്ങിന്റെ ചങ്ങാതികൂട്ടം' എന്ന പരിശീലനപരിപാടി ആവിഷ്കരിച്ചിരിക്കുന്നത്. ഓരോ ജില്ലയിലെയും ക്യഷി വിജ്ഞാനകേന്ദ്രങ്ങള്‍ വഴിയാണ് പരിശീലനപരിപാടി നടപ്പാക്കുന്നത്. 18 മുതല്‍ 40 വയസ്സ് വരെ പ്രായമുളള പൂര്‍ണ്ണ ആരോഗ്യവാ•ാരും അംഗവൈകല്യമില്ലാത്തവരുമായ യുവതിയുവാക്കള്‍ക്കാണ് പരിശീലനം നല്‍കുന്നത്. പരിശീലനം വിജയകരമായി പൂര്‍ത്തിയാക്കുന്ന ഓരോ കേരചങ്ങാതിയ്ക്കും കുറഞ്ഞത് 750 രൂപയെങ്കിലും ദിവസവരുമാനം ലഭിക്കാനാണ് അവരെ പ്രാപ്തരാക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ പരിശീലകയുടെ ചുമതല നിഷ ജി (9496145812)
ഗ്രാഫിക് ഡിസൈനര്‍ പാനലിലേക്ക് അപേക്ഷിക്കാം സംസ്ഥാന ചലച്ചിത്ര അക്കാദമി ഗ്രാഫിക്സ് ഡിസൈനര്‍മാരുടെ പാനല്‍ തയ്യാറാക്കും. താല്‍പര്യമുള്ളവര്‍ പ്രവൃത്തി പരിചയം തെളിയിക്കുന്ന രേഖകള്‍ സഹിതം ആഗസ്റ് 27 ന് മുമ്പ് സെക്രട്ടറി, സംസ്ഥാന ചലച്ചിത്ര അക്കാദമി, മണിഭവന്‍, ശാസ്തമംഗലം, തിരുവനന്തപുരം - 10 വിലാസത്തില്‍ അപേക്ഷിക്കണം.
വിലാസം പൂര്‍ണമായി എഴുതണം
അക്കൌണ്ടന്റ് ജനറല്‍ (കേരള) യുമായി കത്തിടപാടുകള്‍ നടത്തുന്ന എല്ലാ ഡിപ്പാര്‍ട്ട്മെന്റുകളും, ജീവനക്കാരും പെന്‍ഷന്‍കാരും അവരവരുടെ വിലാസം പോസ്റോഫീസിന്റെ പേരും, പിന്‍കോഡും ലാന്‍ഡ് ഫോണ്‍/മൊബൈല്‍ നമ്പര്‍ ഉണ്ടെങ്കില്‍ അതും ചേര്‍ത്ത് പൂര്‍ണമായി എഴുതണമെന്ന് പ്രിന്‍സിപ്പല്‍ അക്കൌണ്ടന്റ് ജനറല്‍ (എ.ആന്റ് ഇ) തിരുവനന്തപുരം അറിയിച്ചു. സ്പീഡ് പോസ്റായും, രജിസ്റേര്‍ഡ് പോസ്റായും, സാധാരണ തപാലായും അയക്കുന്ന ഉരുപ്പടികള്‍ ഗുണഭോക്താവിന് കൃത്യമായി ലഭിക്കുന്നതിന് വേണ്ടിയാണിത്
കലാമത്സരവിജയികള്‍ക്ക് ധനസഹായം
കലാമത്സരങ്ങളില്‍ വിജയിക്കുന്ന കുട്ടികള്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതിയനുസരിച്ച് തിരുവനന്തപുരം ജില്ലയില്‍ 2010-11 വര്‍ഷത്തില്‍ സ്കൂള്‍ കലോത്സവത്തില്‍ സബ്ജില്ലാ തലത്തില്‍ മത്സരിക്കുകയും ജില്ലാതലത്തില്‍ മത്സരിക്കാന്‍ യോഗ്യത നേടുകയും ചെയ്ത കുട്ടികളുടെ ലിസ്റും വിശദ വിവരങ്ങളും സഹിതം അപേക്ഷിക്കണം. അപേക്ഷ അതത് ജില്ലാ / ഉപജില്ലാ വിദ്യാഭ്യാസ ആഫീസര്‍ മുഖേന ആഗസ്റ് 24 നു മുമ്പ് തിരുവനന്തപുരം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടറാഫീസില്‍ സമര്‍പ്പിക്കണം. അര്‍ഹതയുള്ള കുട്ടികള്‍ക്ക് ധനസഹായമായി കിട്ടുന്ന തുക ലഭ്യമാക്കേണ്ട എസ്.ബി.റ്റി. ശാഖയുടെ പേര് അപേക്ഷയില്‍ ഉള്‍പ്പെടുത്തണം. കുടുംബ വാര്‍ഷിക വരുമാനം 75000/- രൂപയ്ക്കു താഴെയുള്ള അര്‍ഹരായ ഓരോ കുട്ടിക്കും 10000/- രൂപ വീതം ധനസഹായം ലഭിക്കും. കഥകളി, ഓട്ടന്‍ തുള്ളല്‍, ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, നാടോടി നൃത്തം എന്നീ ഇനങ്ങളില്‍ മത്സരിച്ചവര്‍ക്കാണ് ധനസഹായം ലഭിക്കുന്നത്.
No comments:
Post a Comment