പട്ടികജാതി വികസന വകുപ്പിന്റെ പലിശരഹിത ഭവന നിര്‍മ്മാണ വായ്പയ്ക്ക് പട്ടികജാതി വിഭാഗങ്ങള്‍ക്ക് അപേക്ഷിക്കാം. വാര്‍ഷിക വരുമാന പരിധിയ്ക്ക് വിധേയമായി ഒരു വ്യക്തിക്ക് പരമാവധി ഒരു ലക്ഷം രൂപ വരെ വായ്പ ലഭിക്കും. വാര്‍ഷിക വരുമാന പരിധി 30000 രൂപ വരെയുള്ളവര്‍ക്ക് 75000 രൂപയും 30000 രൂപ മുതല്‍ 50000 രൂപ വരെ വരുമാനമുള്ളവര്‍ക്ക് ഒരു ലക്ഷം രൂപയും വായ്പയായി ലഭിക്കും. വായ്പ ആവശ്യമുള്ളവര്‍ ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, വസ്തുവിന്റെ പ്രമാണം (അസ്സല്‍), വീടിന്റെ പ്ളാനും എസ്റിമേറ്റും, കരമടച്ച രസീത്, വസ്തുവിന്റെ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, ഗവണ്‍മെന്റ് പ്ളീഡറില്‍ നിന്നുള്ള ടൈറ്റില്‍ സര്‍ട്ടിഫിക്കറ്റ്, വസ്തു സംബന്ധമായ കുടിക്കിട സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം ബന്ധപ്പെട്ട ബ്ളോക്ക്-മുനിസിപ്പല്‍ പട്ടികജാതി വികസന ആഫീസര്‍ക്ക് ഈ മാസം 31നകം അപേക്ഷ നല്‍കണം. ഇതേ ആവശ്യത്തിന് വായ്പ എടുത്തിട്ടുള്ളവര്‍ക്ക് ഈ പദ്ധതി പ്രകാരം വായ്പ ലഭിക്കില്ലെന്ന് ജില്ലാ പട്ടികജാതി വികസന ആഫീസര്‍ അറിയിച്ചു. |
No comments:
Post a Comment