ഇക്കൊല്ലത്തെ ഓണം ഘോഷയാത്ര ഏറെ പുതുമകളോടെ | |
ഇക്കൊല്ലത്തെ ഓണം ഘോഷയാത്ര വൈവിധ്യമായ കലാരൂപങ്ങളുള്‍പ്പെടുത്തി പുതുമകളോടെ സംഘടിപ്പിക്കുവാന്‍ വര്‍ക്കല കഹാര്‍ എം.എല്‍.എ., ചെയര്‍മാനായുളള ഘോഷയാത്ര കമ്മിറ്റി തീരുമാനിച്ചു. നൂറില്‍പരം ഫ്ളോട്ടുകളും ദ്രശ്യ, ശ്രവ്യ കലാരൂപങ്ങളും നിര്‍ബന്ധമാക്കണമെന്ന് ചെയര്‍മാന്‍ യോഗത്തില്‍ നിര്‍ദ്ദേശിച്ചു. ജനശ്രീ, കുടുംബശ്രീ യൂണിറ്റുകള്‍ക്കും ഘോഷയാത്രയില്‍ പ്രത്യേക അവസരം നല്‍കും. പൊതുജനപങ്കാളിത്തം വര്‍ദ്ധിപ്പിക്കുന്നതിനായി സ്പോര്‍ട്ട്സ്, ആര്‍ട്ട്സ് ക്ളബ്ബുകള്‍ക്കും, വ്യക്തിഗത ഗ്രൂപ്പ്കള്‍ക്കും ഘോഷയാത്രിയില്‍ പങ്കെടുക്കുവാന്‍ കഴിയും. മാവേലിയുടെയും വാമനന്റെയും പ്രച്ഛന്ന വേഷരൂപങ്ങള്‍ അവതരിപ്പിച്ചുകൊണ്ടാവും ഇവര്‍ ഘോഷയാത്രയില്‍ പങ്കെടുക്കുന്നത്. പതിവില്‍ നിന്നു വ്യത്യസ്തമായി ഈ വര്‍ഷം ഘോഷയാത്രയില്‍ പങ്കെടുക്കുന്ന, കേന്ദ്ര സര്‍ക്കാര്‍, സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖല, സഹകരണ മേഖല, തദ്ദേശ സ്വയം ഭരണ മേഖല, സ്വകാര്യ മേഖല, വ്യക്തിഗത ജനങ്ങള്‍ എന്നിവയ്ക്ക് പ്രത്യേകം സമ്മാനങ്ങള്‍ നല്‍കും. ഫ്ളോട്ടുകള്‍, വ്യക്തിഗത ഇനങ്ങള്‍ എന്നിവയുമായി ഘോഷയാത്രയില്‍ പങ്കെടുക്കുവാന്‍ താല്‍പ്പര്യമുളളവര്‍ ടൂറിസം ഡയറക്ടറേറ്റിലെ ഫെസ്റിവല്‍ ഓഫീസില്‍ മുന്‍കൂട്ടി പേര് രജിസ്റര്‍ ചെയ്യേണ്ടതാണെന്നും ചെയര്‍മാന്‍ വര്‍ക്കല കഹാര്‍ എം.എല്‍.എ. അറിയിച്ചു. |
............................................................................... .... Thiruvananthapuram Corporation
Thursday, 4 August 2011
Onam 2011
Subscribe to:
Post Comments (Atom)
No comments:
Post a Comment