അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളില്‍ എസ്.സി. പ്രമോട്ടേര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ പട്ടികജാതിക്കാരും 18 നും 40 നും മധ്യേ പ്രായമുളളവരും പ്രീഡിഗ്രി, പ്ളസ് റ്റു ജയിച്ചവരുമാകണം. പട്ടികജാതിക്കാരുടെ ഇടയില്‍ സാമൂഹ്യപ്രവര്‍ത്തനം നടത്തുന്ന എഴുത്തും വായനയും അറിയാവുന്ന 40 നും 50 നും മധ്യേ പ്രായമുളളവര്‍ക്കും അപേക്ഷിക്കാം. നിശ്ചിത മാതൃകയിലുളള അപേക്ഷ ജാതി, ജനനതീയതി, വിദ്യാഭ്യാസ യോഗ്യത, പഞ്ചായത്ത്, പ്രവര്‍ത്തനമേഖല തെളിയിക്കുന്ന സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഓഗസ്റ് 24 നകം പാലക്കാട് ജില്ലാ പട്ടികജാതി വികസന ഓഫീസര്‍ക്ക് നല്‍കണം. 2500 രൂപയാണ് ഓണറേറിയം. പ്രീമെട്രിക് ഹോസ്റല്‍ പ്രവര്‍ത്തിക്കുന്ന സ്ഥലങ്ങളില്‍ നിയമിക്കപ്പെടുന്നവര്‍ റസിഡന്റ് ട്യൂട്ടറുടെ അധിക ചുമതല കൂടി വഹിക്കണം. അത്തരത്തില്‍ നിയമിക്കപ്പെടുന്നവരുടെ വിദ്യാഭ്യാസ യോഗ്യത ഡിഗ്രിയും പ്രതിമാസ ഓണറേറിയം 3000 രൂപയും ആയിരിക്കും. അപേക്ഷകരെ അവര്‍ സ്ഥിര താമസമാക്കിയിട്ടുളള പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷനുകളിലെ ഒഴിവിലേക്ക് മാത്രമേ പരിഗണിക്കുകയുളളൂ. അപേക്ഷയുടെ മാതൃകയും വിശദവിവരവും ജില്ല, ബ്ളോക്ക്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ തലങ്ങളിലെ പട്ടികജാതി വികസന ഓഫീസുകളില്‍ ലഭിക്കും.
സംസ്ഥാന യുവജനകാര്യ വകുപ്പ് സംഘടിപ്പിക്കുന്ന സംസ്ഥാനതല യുവമാധ്യമ ക്യാമ്പ് ആഗസ്റ് 25 -ന് രാവിലെ 10 മണിക്ക് എക്സൈസ് - തുറമുഖം വകുപ്പ് മന്ത്രി കെ.ബാബു കലൂര്‍ റിന്യൂവല്‍ സെന്ററില്‍ ഉദ്ഘാടനം ചെയ്യും. സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയുടെ ഭാഗമാണ് ഈ സംരംഭം. സാമൂഹ്യ പുരോഗതിയില്‍ മാധ്യമങ്ങള്‍ക്കുള്ള സ്വാധീനം, മാധ്യമ രംഗത്തെ നൂതന പ്രവണതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ യുവാക്കള്‍ക്ക് പൊതുവേയും യുവമാധ്യമ പ്രവര്‍ത്തകര്‍ക്ക് പ്രത്യേകിച്ചും അവബോധം വളര്‍ത്തുക എന്നതാണ് ക്യാമ്പിന്റെ മുഖ്യലക്ഷ്യം. പി.കെ.സുഭാഷ് (ഡയറക്ടര്‍, ദൂരദര്‍ശന്‍), കെ.മുരളീധരന്‍ (ഡയറക്ടര്‍, ആകാശവാണി), എ.കെ.മീരാസാഹിബ് (എം.ഡി.രാജ് ന്യൂസ്), വീണാ ജോര്‍ജ്ജ് (ഇന്ത്യാവിഷന്‍), മാത്യൂസ് വര്‍ഗ്ഗീസ് (മലയാള മനോരമ), ഇ.വി.ഷാജുദ്ദീന്‍ (മംഗളം), ശ്രീകുമാര്‍ അരൂക്കുറ്റി (ദൃശ്യമാധ്യമം-തിരക്കഥ), ജോണിലൂക്കോസ്, എന്‍.വി.രാജേന്ദ്രന്‍, പെരുമ്പടവം ശ്രീധരന്‍ തുടങ്ങിയവര്‍ ക്ളാസെടുക്കും. എം.എല്‍.എമാരായ വി.ടി.ബല്‍റാം, അന്‍വര്‍ സാദത്ത്, പി.സി.വിഷ്ണുനാഥ്, ഷാഫി പറമ്പില്‍ പങ്കെടുക്കും. സമാപന സമ്മേളനം മന്ത്രി വി.കെ.ഇബ്രാഹിം കുഞ്ഞ് ഉദ്ഘാടനം ചെയ്യും. പട്ടികവര്‍ഗ-യുവജനകാര്യമന്ത്രി പി.കെ.ജയലക്ഷ്മി അദ്ധ്യക്ഷത വഹിക്കും.
സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന വിവിധ കലാസാംസ്കാരിക സംഘടനകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം സംബന്ധിച്ച് നിലവിലുള്ള മാര്‍ഗ്ഗരേഖകളും മാനദണ്ഡങ്ങളും പുനരവലോകനം ചെയ്യുന്നതിനും പൊതുവായ സാംസ്കാരിക നയം സംബന്ധിച്ചും ഈ രംഗത്ത് സര്‍ക്കാര്‍ സമയബന്ധിതമായി സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ചും ശുപാര്‍ശകള്‍ സമര്‍പ്പിക്കുന്നതിന് പുതിയ കമ്മിറ്റി രൂപീകരിച്ച് ഉത്തരവായി. പി.റ്റി. തോമസ് എം.പി - ചെയര്‍മാനും, ഡോ.എം.ആര്‍ തമ്പാന്‍, ആര്‍ ഗോപലകൃഷ്ണന്‍, റ്റി.പി. രാജീവന്‍ എന്നിവര്‍ കമ്മിറ്റി അംഗങ്ങളുമാണ്.
യുവമാധ്യമ പ്രവര്‍ത്തക ക്യാമ്പ് : 25 മുതല്‍ എറണാകുളത്ത്
സാംസ്കാരിക സ്ഥാപനങ്ങള്‍ക്ക് ധനസഹായം : കമ്മിറ്റി രൂപീകരിച്ചു
|
No comments:
Post a Comment