സരസ് കരകൌശലമേള സ്റാളുകളുടെ ഉദ്ഘാടനം (ഫോട്ടോ)
സരസ് കരകൌശലമേളയുടെ പ്രദര്‍ശന സ്റാളുകള്‍ സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. ......... 28/08/2011സരസ് കരകൌശലമേളയില്‍ രാജസ്ഥാന്‍ കലാകരന്‍മാരുടെ അമ്പും വില്ലും സാംസ്കാരിക മന്ത്രി കെ.സി. ജോസഫ് പരിശോധിക്കുന്നു. ......... 2/09/2011
സരസ് കരകൌശലമേള മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു. രജിസ്ട്രേഷന്‍ വകുപ്പില്‍ ഓണ്‍ലൈന്‍ പദ്ധതി ഇന്ന് മുതല്‍ | |
രജിസ്ട്രേഷന്‍ വകുപ്പിലെ ഓണ്‍ലൈന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് (സെപ്തംബര്‍ ഒന്ന്, ഭക്ഷ്യ-സിവില്‍ സപ്ളൈസ്-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി ടി.എം. ജേക്കബ് നിര്‍വ്വഹിക്കും. തിരുവനന്തപുരത്ത് മുട്ടടയിലുള്ള പട്ടം സബ് രജിസ്ട്രാര്‍ ഓഫീസ് കോമ്പൌണ്ടില്‍ ഉച്ചയ്ക്ക് 12 മണിക്കാണ് ഉദ്ഘാടനം. ബാധ്യതാ സര്‍ട്ടിഫിക്കറ്റ്, ആധാര പകര്‍പ്പ്, സ്പെഷ്യല്‍ മാര്യേജ് തുടങ്ങിയവയുടെ അപേക്ഷ ഓണ്‍ലൈനായി സ്വീകരിക്കാനാണ് പദ്ധതി വിഭാവനം ചെയ്യുന്നതെന്ന് മന്ത്രി പറഞ്ഞു. ചാരിറ്റബിള്‍ സൊസൈറ്റി, പാര്‍ട്ട്ണര്‍ഷിപ്പ് ഫോം എന്നിവയുടെ രജിസ്ട്രേഷനുള്ള അപേക്ഷയും ഓണ്‍ലൈനായി സ്വീകരിക്കും. രജിസ്ട്രേഷന്‍ വകുപ്പ് സമ്പൂര്‍ണ്ണമായി കമ്പ്യൂട്ടര്‍ വത്കരിക്കുന്നതിന്റെ ആദ്യ ചുവടുവയ്പാണ്, സര്‍ക്കാരിന്റെ നൂറുദിന കര്‍മ്മപരിപാടിയില്‍ ഉള്‍പ്പെടുത്തി ഇപ്പോള്‍ നിര്‍വ്വഹിക്കുന്നതെന്ന് മന്ത്രി വിശദീകരിച്ചു. കെ. മുരളീധരന്‍ എം.എല്‍.എ. അദ്ധ്യക്ഷനാവും. ശശി തരൂര്‍ എം.പി, മുട്ടട വാര്‍ഡ് കൌണ്‍സിലര്‍ ജോര്‍ജ് ലൂയിസ്, കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് ജോണ്‍സണ്‍ ജോസഫ്, എന്‍.ഐ.സി ഇന്‍ഫര്‍മാറ്റിക്സ് ഓഫീസര്‍ ഡോ. കെ.സന്തനരാമന്‍, രജിസ്ട്രേഷന്‍ ഇന്‍സ്പെക്ടര്‍ ജനറല്‍ കെ.ആര്‍. വിവേകാനന്ദ്, ഡപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ പി. ചന്ദ്രന്‍ സംബന്ധിക്കും പട്ടം സബ് രജിസ്ട്രാര്‍ ഓഫിസില്‍ ഇന്ന് തുടക്കമിടുന്ന ഓണ്‍ലൈന്‍ സംവിധാനം സംസ്ഥാനത്തെ 310 സബ് രജിസ്ട്രാര്‍ ഓഫീസുകളിലും സമയബന്ധിതമായി നിലവില്‍ വരും. ആധാരം എഴുത്തുകാരുടെ ജോലിയെ ബാധിക്കാത്തവിധത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. |
No comments:
Post a Comment