എംപ്ളോയ്മെന്റ് റജിസ്ട്രേഷന്‍ പുതുക്കാം
വിവിധ കാരണങ്ങളാല്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുതുകൊണ്ട് സീനിയോറിറ്റി നഷ്ടമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സീനിയോറിറ്റി പുന:സ്ഥാപിച്ച് നല്‍കുതിന് ഉത്തരവായി. ഇതുപ്രകാരം 1993 ജനുവരി ഒു മുതല്‍ 2011 ജൂ 30 വരെ കാലയളവില്‍ രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതിരുവര്‍ക്കും എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് മുഖേന ലഭിച്ച ജോലിയില്‍ നിും പിരിഞ്ഞ് വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ചേര്‍ത്താന്‍ കഴിയാതിരു കാരണത്താല്‍ സീനിയോറിറ്റി നഷ്ടമായ ഉദ്യോഗാര്‍ത്ഥികള്‍ക്കും സീനിയോറിറ്റി പുനസ്ഥാപിച്ച് ലഭിക്കും. ഉദ്യോഗാ#ാര്‍ത്ഥികള്‍ ആഗസ്റ് 31 നകം ആവരുടെ രജിസ്ട്രേഷന്‍ കാര്‍ഡ് സഹിതം(റീ രജിസ്ട്രേഷന്‍ നടത്തിയ കേസ്സുകളില്‍ ഇപ്പോഴത്തെ രജിസ്ട്രേഷന്‍ കാര്‍ഡ് സഹിതവും ) രിജ്സ്ട്രേഷന്‍ നിലവിലുള്ള എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ നേരിട്ട് ഹാജരായോ ദൂതന്‍ മുഖേനയോ അപേക്ഷ സമര്‍പ്പിക്കാവുതാണ്.
വിവിധ കാരണങ്ങളാല്‍ എംപ്ളോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാന്‍ കഴിയാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും എംപ്ളോയ്മെന്റ് എക്സ്ചേഞ്ച് വഴി ലഭിച്ച ജോലിയില്‍ നിന്ന് പിരിഞ്ഞ് യഥാസമയം വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാത്തവര്‍ക്കും സീനിയോറിറ്റിയോടു കൂടി രജിസ്ട്രേഷന്‍ പുതുക്കി ലഭിക്കുന്നതിന് ആഗസ്റ് 31 വരെ അവസരമുണ്ടെന്ന് ജില്ലാ എംപ്ളോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. 1992 ഒക്ടോബറിനും 2011 ഏപ്രിലിനും ഇടയില്‍ പുതുക്കല്‍ രേഖപ്പെടുത്തിയവര്‍ക്കും 1991 ജനുവരി ഒന്നിനും 2011 ജൂണ്‍ 30നുമിടയില്‍ വിടുതല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. ഇതിനായി ബന്ധപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ എംപ്ളോയ്മെന്റ് രജിസ്ട്രേഷന്‍ കാര്‍ഡും അപേക്ഷയും സഹിതം എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ ഹാജരാകണം.
No comments:
Post a Comment