33 ലക്ഷം രൂപ വിനിയോഗിക്കാന്‍ അനുമതി
തൊഴില്‍രഹിതര്‍ക്കുള്ള മള്‍ട്ടിപര്‍പ്പസ് സര്‍വ്വീസ് സെന്റേഴ്സ്/ജോബ് ക്ളബ്ബുകള്‍ സ്വയം തൊഴില്‍ സഹായ പദ്ധതിക്ക് ആദ്യഗഡുവായി 33 ലഷം രൂപ വിനിയോഗിക്കാന്‍ എംപ്ളോയ്മെന്റ് ഡയറക്ടര്‍ക്ക് അനുമതി നല്‍കി. 2011 - 12 വര്‍ഷത്തെ ബഡ്ജറ്റില്‍ ഒരു കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
സാമ്പത്തിക സഹായം നല്‍കുന്നു
പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകളില്‍ നിന്നും 2011-12 സാമ്പത്തിക വര്‍ഷത്തെ കേന്ദ്രസഹായം ലഭിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പട്ടികജാതിക്കാരുടെ ക്ഷേമത്തിനും വികസനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നതും പട്ടികജാതിക്കാര്‍ മാത്രം അംഗങ്ങളായിട്ടുള്ളതും കുറഞ്ഞത് മൂന്ന് വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം. ഇതിനായി സംഘടനയുടെ ബയോഡേറ്റ ഉള്‍പ്പെടുത്തി വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സഹിതം ഈ മാസം 12നകം പത്തനംതിട്ട മിനിസിവില്‍ സ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ പട്ടികജാതി വികസന ആഫീസീല്‍ നല്‍കണം.
ഡാറ്റാ എന്‍ട്രി പരിശീലനം | ||
സംസ്ഥാന ശാസ്ത്ര-സാങ്കേതിക വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് (സി-സ്റെഡ്) ജില്ലാ ഓഫീസില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേഷനിലും ഇന്റര്‍നെറ്റിലും പരിശീലനം നല്‍കുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് താത്ക്കാലികമായി ഡാറ്റാ എന്‍ട്രി മേഖലയില്‍ തൊഴിലും നല്‍കും. പ്രീഡിഗ്രി/പ്ളസ്ടുവാണ് അപേക്ഷിക്കുവാനുള്ള യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, സി-സ്റെഡ് സബ്സെന്റര്‍, ഹിന്ദു പത്രം ഓഫീസിന് സമീപം, ഹെലന്‍ പാര്‍ക്ക്, പത്തനംതിട്ട എന്ന വിലാസത്തിലോ 0468 2229379, 9961005305 എന്നീ നമ്പരുകളിലോ ബന്ധപ്പെടുക. 2/12/11 രജിസ്റര്‍ ചെയ്യണം
| ||
No comments:
Post a Comment