पृष्ठ

Kerala State Youth Welfare Board

Thursday 27 October 2011

Nov 10

ഉപരാഷ്ട്രപതി നവംബര്‍ 10ന് കേരളത്തിലെത്തും
                                  *ഉപരാഷ്ട്രപതി എം.ഹമീദ് അന്‍സാരി നവംബര്‍ 10ന് തിരുവനന്തപുരത്തെത്തും. വിമാനത്താവളത്തില്‍നിന്നും കൊല്ലത്തേക്ക് പോകുന്ന ഉപരാഷ്ട്രപതി കൊല്ലം ഫെസ്റ്  Kollom Fest ഉദ്ഘാടനം ചെയ്യും.
*തിരികെ തിരുവനന്തപുരത്തെത്തി രാജ്ഭവനില്‍ തങ്ങും. 11ന് ഉപരാഷ്ട്രപതി കോഴിക്കോടേക്ക് പോകും. കോഴിക്കോട് സോഷ്യല്‍ അഡ്വാന്‍സ്മെന്റ് ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ (എസ്.എ.എഫ്.ഐ).) യുടെ 10-ാം വാര്‍ഷികാഘോഷങ്ങളില്‍ മുഖ്യാതിഥിയായിരിക്കും. എസ്.എ.എഫ്.ഐ. യുടെ അക്കാദമിക് കോംപ്ളക്സ് രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്യും. 
*കോഴിക്കോട് നിന്നും കുറ്റിച്ചിറയിലേക്ക് റോഡുമാര്‍ഗം പോകുന്ന ഉപരാഷ്ട്രപതി തളി മഹാദേവക്ഷേത്രത്തിലെയും മിസ്കല്‍ മോസ്കിലെയും നവീകരിച്ച സ്മാരകങ്ങള്‍ തുറന്നുകൊടുക്കും. കോഴിക്കോട് നിന്നും കൊച്ചിയിലെത്തുന്ന ഉപരാഷ്ട്രപതി കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചനീയറിങ് കോളേജിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. 
*12ന് എറണാകുളം റ്റി.ഡി.എം. ഹാളില്‍ ജസ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ 97-ാം ജന്‍മദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കും. കൊച്ചിയില്‍ നിന്നും ഉപരാഷ്ട്രപതി ഡല്‍ഹിയിലേക്കു മടങ്ങും. 
റിസോഴ്സ് പേഴ്സന്‍ ഒഴിവ്

പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സ്റേറ്റ് ഇന്‍സ്റിറ്റ്യൂട്ട് ഓഫ് എഡ്യൂക്കേഷണല്‍ മാനേജ്മെന്റ് ആന്റ് ട്രെയിനിങ് (സീമാറ്റ്-കേരള) വിദ്യാഭ്യാസ പ്ളാനിങ്, മാനേജ്മെന്റ്, അഡ്മിനിസ്ഷ്രേന്‍ മേഖലകളുമായി ബന്ധപ്പെട്ട് നടത്തുന്ന പരിശീലനങ്ങളില്‍ ക്ളാസെടുക്കുന്നതിനും പഠന സാമഗ്രികള്‍ തയ്യാറാക്കുന്നതിനും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും റിസോഴ്സ് പേഴ്സന്‍ ഒഴിവുണ്ട്. വിവിധ വകുപ്പുകളില്‍ സര്‍വ്വീസില്‍ ഉളളവര്‍ക്കും, റിട്ടയര്‍ ചെയ്തവര്‍ക്കും അപേക്ഷിക്കാം. ബയോ ഡാറ്റ സഹിതം അപേക്ഷ ഡയറക്ടര്‍, സീമാറ്റ്-കേരള, സെന്‍ട്രല്‍ ഹൈസ്കൂള്‍ കാമ്പസ്, അട്ടക്കുളങ്ങര, തിരുവനന്തപുരം-36 വിലാസത്തില്‍ നവംബര്‍ 18 ന് മുമ്പ് ലഭിക്കണം. ഇ-മെയില്‍ : siematkerala@yahoo.co.in. 

തിരുവനന്തപുരം നഗരസഭാ പ്രദേശത്തും ഗ്രാമത്തിലും വയോമിത്രം പദ്ധതിയില്‍ രണ്ട് സ്റാഫ് നഴ്സ്, രണ്ട് ജൂനിയര്‍ പി.എച്ച്.എന്‍ എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. നിശ്ചിത യോഗ്യതയുളള കേരള നഴ്സസ് ആന്‍ഡ് മിഡ്വൈഫറി കൌണ്‍സിലില്‍ രജിസ്ട്രേഷന്‍ ലഭിച്ചവര്‍ നവംബര്‍ 11 ന് രാവിലെ 10.30 ന് പൂജപ്പുരയിലുളള കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ഹെഡ് ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണമെന്ന് സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു

No comments:

Post a Comment

counter dir> /dir> free web page hit counter