पृष्ठ

Kerala State Youth Welfare Board

Sunday, 27 January 2013

Graha Shree NGO participation

ഗൃഹശ്രീ സന്നദ്ധസംഘടനകളുമായി ചേര്‍ന്നു നടപ്പാക്കുമെന്ന് മന്ത്രി കെ.എം.മാണി
രണ്ട് സെന്റ് ഭൂമിയെങ്കിലും സ്വന്തമായുളള പാവപ്പെട്ടവര്‍ക്ക് നാല് മുതല്‍ 5.50 ലക്ഷം വരെ രൂപ ചെലവില്‍ വീട് നിര്‍മ്മിക്കുന്ന ഗൃഹശ്രീ പദ്ധതി സന്നദ്ധ സംഘടനകളുടെ സഹകരണത്തോടെ നടപ്പിലാക്കുമെന്ന് ധന ഭവന മന്ത്രി കെ.എം.മാണി അറിയിച്ചു. ഇതിനകം 82 സന്നദ്ധസംഘടനകള്‍ 4300 ലധികം വീടുകള്‍ സ്പോണ്‍സര്‍ ചെയ്യാന്‍ തയ്യാറായിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ഭവന നിര്‍മ്മാണ ബോര്‍ഡാണ് പദ്ധതി നടപ്പാക്കുന്നത്. രണ്ടു ലക്ഷം രൂപ വീതം സര്‍ക്കാര്‍ സബ്സിഡി നല്‍കും. എല്ലാ ജില്ലകളിലും ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പിലാക്കും. സ്പോണ്‍സര്‍ ചെയ്യുന്ന സന്നദ്ധസംഘടന തങ്ങളുടെ വിഹിതമായ ഒരു ലക്ഷം രൂപ ഭവന നിര്‍മ്മാണ ബോര്‍ഡിനെ ഏല്‍പ്പിക്കും. അര്‍ഹരായ ഗുണഭോക്താക്കള്‍ക്ക് സബ്സിഡിയും ചേര്‍ത്ത് തുക സര്‍ക്കാര്‍ നല്‍കും. മൂന്ന് നിര്‍മ്മാണഘട്ടങ്ങളിലായി സഹായം നല്‍കും. വീട് നിര്‍മ്മിക്കാനുളള സാങ്കേതികസഹായം ഭവനനിര്‍മ്മാണ ബോര്‍ഡ് നല്‍കും. വീട് നിര്‍മ്മാണത്തിന് 37 മുതല്‍ 50 വരെ ശതമാനം സര്‍ക്കാര്‍ ഗ്രാന്റ് നല്‍കും. സര്‍ക്കാര്‍ ശ്രമങ്ങള്‍ക്ക് ഒരു കൈത്താങ്ങായാണ് സന്നദ്ധസംഘടനകളില്‍ നിന്നു സഹായം പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി കെ.എം. മാണി പറഞ്ഞു. ഭൂ-ഭവനരഹിതര്‍ക്കായി കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച സാഫല്യം പദ്ധതി പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു.

No comments:

Post a Comment

counter dir> /dir> free web page hit counter