ഉപരാഷ്ട്രപതി നവംബര്‍ 10ന് കേരളത്തിലെത്തും
*തിരികെ തിരുവനന്തപുരത്തെത്തി രാജ്ഭവനില്‍ തങ്ങും. 11ന് ഉപരാഷ്ട്രപതി കോഴിക്കോടേക്ക് പോകും. കോഴിക്കോട് സോഷ്യല്‍ അഡ്വാന്‍സ്മെന്റ് ഫൌണ്ടേഷന്‍ ഓഫ് ഇന്ത്യ (എസ്.എ.എഫ്.ഐ).) യുടെ 10-ാം വാര്‍ഷികാഘോഷങ്ങളില്‍ മുഖ്യാതിഥിയായിരിക്കും. എസ്.എ.എഫ്.ഐ. യുടെ അക്കാദമിക് കോംപ്ളക്സ് രാഷ്ട്രത്തിന് സമര്‍പ്പിക്കുകയും ചെയ്യും.
*കോഴിക്കോട് നിന്നും കുറ്റിച്ചിറയിലേക്ക് റോഡുമാര്‍ഗം പോകുന്ന ഉപരാഷ്ട്രപതി തളി മഹാദേവക്ഷേത്രത്തിലെയും മിസ്കല്‍ മോസ്കിലെയും നവീകരിച്ച സ്മാരകങ്ങള്‍ തുറന്നുകൊടുക്കും. കോഴിക്കോട് നിന്നും കൊച്ചിയിലെത്തുന്ന ഉപരാഷ്ട്രപതി കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചനീയറിങ് കോളേജിന്റെ സുവര്‍ണജൂബിലി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും.
*12ന് എറണാകുളം റ്റി.ഡി.എം. ഹാളില്‍ ജസ്റിസ് വി.ആര്‍.കൃഷ്ണയ്യരുടെ 97-ാം ജന്‍മദിനാഘോഷ പരിപാടിയില്‍ പങ്കെടുക്കും. കൊച്ചിയില്‍ നിന്നും ഉപരാഷ്ട്രപതി ഡല്‍ഹിയിലേക്കു മടങ്ങും.
റിസോഴ്സ് പേഴ്സന്‍ ഒഴിവ്
തിരുവനന്തപുരം നഗരസഭാ പ്രദേശത്തും ഗ്രാമത്തിലും വയോമിത്രം പദ്ധതിയില്‍ രണ്ട് സ്റാഫ് നഴ്സ്, രണ്ട് ജൂനിയര്‍ പി.എച്ച്.എന്‍ എന്നിവരെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കും. നിശ്ചിത യോഗ്യതയുളള കേരള നഴ്സസ് ആന്‍ഡ് മിഡ്വൈഫറി കൌണ്‍സിലില്‍ രജിസ്ട്രേഷന്‍ ലഭിച്ചവര്‍ നവംബര്‍ 11 ന് രാവിലെ 10.30 ന് പൂജപ്പുരയിലുളള കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ ഹെഡ് ഓഫീസില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണമെന്ന് സാമൂഹ്യ സുരക്ഷാ മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അറിയിച്ചു
No comments:
Post a Comment