पृष्ठ

Kerala State Youth Welfare Board

Tuesday, 11 October 2011

KERalosavam 2011-12

കേരളോത്സവം ലോഗോ ക്ഷണിച്ചു
യുവജനങ്ങളുടെ കലാ-കായിക-സാഹിത്യ-കാര്‍ഷിക ശേഷികള്‍ പരിപോഷിപ്പിക്കാന്‍ സംസ്ഥാന യുവജനക്ഷേമബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന കേരളോത്സവം 2011-ന്റെ ലോഗോയ്ക്ക് മത്സരാടിസ്ഥാനത്തില്‍ എന്‍ട്രി ക്ഷണിച്ചു. അവസാന തീയതി ഒക്ടോബര്‍ 20. വിലാസം: മെമ്പര്‍ സെക്രട്ടറി, സംസ്ഥാന യുവജനക്ഷേമബോര്‍ഡ്, പുളിക്കല്‍ ബംഗ്ളാവ്, റ്റി.സി.25/1531, ഹൌസിങ് ബോര്‍ഡ് ജംഗ്ഷന്‍, തിരുവനന്തപുരം - 695001. ഫോണ്‍: 0471-2325002, 2333139. ഇ.മെയില്‍: youthkerala@youthkerala.org-
------------------------------------------------------------------------------------------------------
കേരളോത്സവം പ്രാഥമിക മത്സരങ്ങള്‍ ഒക്ടോബര്‍ അവസാനം
എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കേരളോത്സവ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നതിന് മുന്‍വര്‍ഷത്തേത് പോലെ സംസ്ഥാന യുവജനക്ഷേമ ബോര്‍ഡില്‍ നിന്നും ധനസഹായം അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഗ്രാമ-ബ്ളോക്ക്-മുനിസിപ്പാലിറ്റി-കോര്‍പ്പറേഷന്‍-ജില്ല-സംസ്ഥാന തലങ്ങളിലായിട്ടാണ് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത്. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി കോര്‍പ്പറേഷന്‍ തലങ്ങളില്‍ ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ 15 വരെയും, ബ്ളോക്ക് തലത്തില്‍ നവംബര്‍ 17 മുതല്‍ 30 വരെയും, ജില്ലാതലത്തില്‍ ഡിസംബര്‍ ഒന്ന് മുതല്‍ 10 വരെയും, സംസ്ഥാനതലത്തില്‍ ഡിസംബര്‍ 15 മുതല്‍ 18 വരെയും മത്സരങ്ങള്‍ സംഘടിപ്പിക്കും.
----------------------------------------------------------------------------------------------
കേരളോത്സവം ആലോചനായോഗം(ഫോട്ടോ)

കേരളോത്സവത്തിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് തൈയ്ക്കാട് ഗസ്റ് ഹൌസില്‍ നടന്ന ആലോചനായോഗത്തില്‍ യുവജനക്ഷേമവകുപ്പ് മന്ത്രി പി.കെ.ജയലക്ഷ്മി സംസാരിക്കുന്നു.  22/10/2011,2pm
-------------------------------------------------------------------------------------------------------------------------------- -29/10/011
സംസ്ഥാനകേരളോത്സവത്തിന് വര്‍ണ്ണ ശബളമായ തുടക്കം
മാളയിലേയും പരിസര ഗ്രാമങ്ങളിലേയും ജനങ്ങള്‍ ഒന്നടങ്കം ആഹ്ളാദത്തോടെ പങ്കെടുത്ത വര്‍ണ്ണശബളമായ ചടങ്ങില്‍ സംസ്ഥാന തലകേരളോത്സവത്തിന് തുടക്കമായി . മാള സെന്റ് ആന്റണീസ്ഹൈസ്കൂള്‍ ഗ്രൌണ്ടില്‍ നടന്ന ചടങ്ങില്‍ പട്ടിക വര്‍ഗ്ഗയുവജനക്ഷേമ മന്ത്രി പി. കെ. ജയലക്ഷ്മി ഭദ്രദീപം കൊളുത്തി മേള ഉദ്ഘാടനം ചെയ്തു . നാടിന്റെ സാംസ്കാരിമായനേട്ടമാണ് കേരളോത്സവത്തിലൂടെ പ്രകടമാകുന്നത് . കേരളോത്സവം വെറും ചടങ്ങായി മാറുന്ന അവസ്ഥ നേരത്തെ ഉണ്ടായിരുന്നു. അതിനു മാറ്റം വന്നതായി മന്ത്രി ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു .കെ, പി. ധനപാലന്‍ എം . പി. ലോഗോ പ്രകാശനം ചെയ്തു . സംസ്ഥാന -ദേശീയ അവാര്‍ഡ് ജേതാവ് സലിം കുമാറിനെ ചടങ്ങില്‍ ആദരിച്ചു . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. വി. ദാസന്‍ , ത്രിതല പഞ്ചായത്ത് പ്രതിനിധികളായ ഷജീന മജിദ് , ടെസിടൈറ്റസ് , ആലീസ് തോമാസ് , എന്‍. കെ. ജോസഫ് , കെ. എഫ് . ജെയിംസ് ,ഡെയ്സി തോമസ് , അനില്‍ മാന്തുരുത്തി, എ. എ, അഷറഫ് ജോഷി കാഞ്ഞൂത്തറ ,വര്‍ഗീസ് കാച്ചപ്പിള്ളി തുടങ്ങിയവരും . ഗ്രാമ ബ്ളോക്ക് പഞ്ചായത്ത് പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു. ധീരതക്കുള്ള ദേശീയ അവാര്‍ഡ് നേടിയ റെബിന്‍ പൌലോസ് , കായിക പ്രതിഭ പ്രജുഷ ദേശീയ യുവജന അവാര്‍ഡ് ജേതാക്കള്‍ എന്നിവരെയും ആദരിച്ചു. ആയിരക്കണക്കിന് യുവജനങ്ങള്‍ പങ്കെടുത്ത സാംസ്കാരിക ഘോഷയാത്രഉദ്ഘാടന ചടങ്ങിന് മാറ്റേകി . വിവിധ കലാരൂപങ്ങളുംഘോഷയാത്രയില്‍ അണിനിരന്നു.

No comments:

Post a Comment

counter dir> /dir> free web page hit counter