ഗവേഷണ പഠനങ്ങള്‍ക്ക് അപേക്ഷിക്കാം
ഗവേഷണ പഠനങ്ങള്‍ നടത്തി പരിചയമുള്ള വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍ നിന്നും താഴെപ്പറയുന്ന വിഷയങ്ങളില്‍ പഠനം നടത്തുന്നതിനായി സംസ്ഥാന വനിതാ കമ്മീഷന്‍ അപേക്ഷ ക്ഷണിച്ചു. കേരളത്തിലെ വനിതാ കര്‍ഷകതൊഴിലാളികളുടെ പ്രശ്നങ്ങളും വനിതാ നയത്തിന്റെ ആവശ്യകതയും, കാണാതെ പോകുന്ന ആളുകളുടെ കുടുംബത്തില്‍ ഉണ്ടാവുന്ന സാമൂഹിക, സാമ്പത്തിക, വൈകാരിക പ്രശ്നങ്ങളും സമൂഹത്തില്‍ ഇതിന്റെ പ്രത്യാഘാതങ്ങളും, മത്സ്യമേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന വിഭാഗങ്ങളിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍, കാസര്‍ഗോഡ് ജില്ലയിലെ കൊറഗ വിഭാഗക്കാരുടെ സാമ്പത്തിക സാംസ്കാരിക പ്രശ്നങ്ങള്‍ എന്നീ വിഷയങ്ങളില്‍ വിപുലമായ പഠനങ്ങള്‍ക്കും, സ്വകാര്യ കച്ചവട സ്ഥാപനങ്ങളിലെ വനിതാ ജോലിക്കാരുടെ പ്രശ്നങ്ങള്‍, വനിതാ ബസ് കണ്ടക്ടര്‍മാരുടെ പ്രശ്നങ്ങള്‍, വിദേശികളുമായുള്ള വിവാഹം മൂലം ഉണ്ടാവുന്ന വിവിധ പ്രശ്നങ്ങള്‍, മഹിളാ മന്ദിരങ്ങള്‍ / ഷെല്‍ട്ടര്‍ ഹോമുകളില്‍ സ്ത്രീകള്‍ എത്തിപ്പെടുന്നതിന്റെ പിന്നിലെ പ്രശ്നങ്ങളും അതുമൂലം കുടുംബങ്ങളിലുണ്ടാവുന്ന പ്രത്യാഘാതങ്ങളും, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വനിതാ പ്രതിനിധികളുടെ പ്രശ്നങ്ങള്‍, ജയിലുകളില്‍ ശിക്ഷിക്കപ്പെട്ടും അല്ലാതെയും കഴിയുന്ന സ്ത്രീകളുടെ പ്രശ്നങ്ങള്‍ എന്നീ വിഷയങ്ങളിലാണ് ലഘുപഠനം. തിരഞ്ഞെടുക്കുന്ന വ്യക്തി / സ്ഥാപനം കേരള വനിതാ കമ്മീഷനുവേണ്ടി പഠനം നടത്തുകയും, വിപുല പഠനത്തിന് 150 പേജില്‍ കുറയാതെ (ഉദ്ദേശം 25000 വാക്ക് പട്ടികകളും ചിത്രങ്ങളും കണക്കാക്കാതെ) റിപ്പോര്‍ട്ട് കരാര്‍ തീയതി മുതല്‍ ആറ് മാസത്തിനകം സമര്‍പ്പിക്കണം. വിപുല പഠനത്തിന് ഒരു ലക്ഷം രൂപ അനുവദിക്കും. ലഘു പഠനത്തിന് റിപ്പോര്‍ട്ട് 75 പേജില്‍ കുറയാതെ (ഏകദേശം 13000 വാക്ക്) വേണം. ലഘു പഠനത്തിന് 50,000/- അനുവദിക്കും. പഠന റിപ്പോര്‍ട്ടും വിവരശേഖരണത്തിനും ക്രോഡീകരണത്തിനും ഉപയോഗിച്ചിട്ടുള്ള വിവരങ്ങളും വനിതാ കമ്മീഷന്റെ അവകാശമാണ്. അപേക്ഷ ഒക്ടോബര്‍ 25 നകം വനിതാ കമ്മീഷന്‍ ഓഫീസില്‍ ലഭിക്കണം. പഠനം സംബന്ധിച്ച നിബന്ധനകള്‍ വനിതാ കമ്മീഷന്‍ ഓഫീസില്‍ ലഭിക്കും. അപേക്ഷ അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള വനിതാ കമ്മീഷന്‍, ടി.സി.12/38-42, ലൂര്‍ദ്ദ് പള്ളിക്ക് സമീപം, പി.എം.ജി., പട്ടം പി.ഒ., തിരുവനന്തപുരം - 695 004.
കേന്ദ്ര കായിക യുവജന മന്ത്രാലയത്തിന്റെ ധനസഹായത്തിന് അപേക്ഷ ക്ഷണിക്കുന്നു
കേന്ദ്ര കായിക യുവജന മന്ത്രാലയം യുവജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി “നാഷണല്‍ പ്രോഗ്രാം ഫോര്‍ യൂത്ത് ആന്റ് അഡോഇസെന്റ് ഡവലപ്മെന്റ്” പദ്ധതി പ്രകാരമുള്ള ധനസഹായത്തിന് അപേക്ഷ ക്ഷണിക്കുന്നു. യൂത്ത് ലീഡര്‍ഷിപ്പ് ആന്റ് പേഴ്സണാലിറ്റി ഡവലപ്മെന്റ്, ദേശീയോദ്ഗ്രഥന ക്യാമ്പ്, സാഹസിക പ്രവര്‍ത്തനങ്ങള്‍, കൌമാര പ്രായക്കാരുടെ ശാക്തീകരണം, ടെക്നിക്കല്‍ ആന്റ് റിസോഴ്സ് ഡെവലപ്മെന്റ് എന്നീ പരിപാടികള്‍ നടത്താന്‍ തെരെഞ്ഞെടുത്ത യുവജന ക്ളബ്ബുകള്‍/സന്നദ്ധ സംഘടകനകള്‍ക്കാണ് ധനസഹായം അനുവദിക്കുന്നത്. കേരള സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ ജില്ലാ ഓഫീസ് മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും പട്ടം ജില്ലാ പഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന യുവജനക്ഷേമ ബോര്‍ഡ് ഓഫീസിലും എന്നീ വെബ്സൈറ്റുകളിലും ലഭിക്കുന്നതാണ്. ഫോണ്‍ 0471- 2325002, 233139, 255740
ധനസഹായത്തിന് അപേക്ഷിക്കാം |
കേന്ദ്രസര്‍ക്കാരിന്റെ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് ഇന്‍ മൈനോറിറ്റി ഇന്‍സ്റിറ്റ്യൂട്ട് പദ്ധതി പ്രകാരം ന്യൂനപക്ഷസമുദായാംഗങ്ങള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഭൌതികസാഹചര്യങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള ധനസഹായത്തിന് അപേക്ഷ നവംബര്‍ അഞ്ച് വരെ നല്‍കാം. അപേക്ഷ ഫാറത്തിന്റെയും വിശദാംശങ്ങളുടെയും മാതൃക എല്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍മാരുടെയും ഓഫീസുകളിലുണ്ട്. www.education.kerala.gov.in സൈറ്റിലും ലഭിക്കും. പി.എന്‍.എക്സ്.5148/11 |
ഗ്രാന്റിന് അപേക്ഷിക്കണം
ReplyDeleteസര്‍ക്കാര്‍ ഗ്രാന്റിന് അനുമതി നേടിയിട്ടുള്ള ഓര്‍ഫനേജുകള്‍, വൃദ്ധ സദനങ്ങള്‍, ഫൌണ്ട്ലിംഗ് ഹോമുകള്‍, ബെഗ്ഗര്‍ ഹോമുകള്‍ എന്നിവ ഗ്രാന്റിനുള്ള അപേക്ഷകള്‍ ഈ മാസം 31നകം ജില്ലാ സാമൂഹ്യക്ഷേമ ഓഫീസില്‍ നല്‍കണം. സര്‍ക്കാര്‍ ഗ്രാന്റ്- ഇന്‍-എയ്ഡിന് അനുമതി ലഭിച്ചിട്ടില്ലാത്തതും ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അംഗീകാരം നേടിയിട്ടുള്ളതുമായ അര്‍ഹതയുള്ള പുതിയ സ്ഥാപനങ്ങള്‍ക്കും അപേക്ഷിക്കാം. ജില്ലയില്‍ ഗ്രാന്റ് ഇന്‍ എയ്ഡിന് അനുമതിയുള്ള സ്ഥാപനങ്ങള്‍ക്ക് ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റികള്‍ വഴിയാണ് തുക വിതരണം ചെയ്യുന്നത്.
ഉപഭോക്തൃ സന്നദ്ധ സംഘടനകള്‍ക്ക് അവാര്‍ഡ്
ReplyDeleteഉപഭോക്തൃ സംരക്ഷണത്തിനായി 2010 വര്‍ഷത്തില്‍ പ്രവര്‍ത്തിച്ച സന്നദ്ധ സംഘടനകള്‍ക്ക് സംസ്ഥാന രാജീവ് ഗാന്ധി അവാര്‍ഡ് നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. കഴിഞ്ഞ മൂന്ന് വര്‍ഷക്കാലം സജീവമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് അപേക്ഷിക്കാം. നിശ്ചിത അപേക്ഷയോടൊപ്പം കഴിഞ്ഞ രണ്ട് വര്‍ഷത്തെ ഓഡിറ്റ് സ്റേറ്റ്മെന്റും ലഭിച്ചിരിക്കണം. അപേക്ഷകള്‍ ഒക്ടോബര്‍ 31 നകം സംസ്ഥാന കണ്‍സ്യൂമര്‍ അഫയര്‍ ഡിപ്പാര്‍ട്ട്മെന്റിന് ലഭിക്കണം. അപേക്ഷാ മാതൃകയ്ക്ക് കളക്ടറേറ്റിലെ ഡി സെക്ഷനുമായി ബന്ധപ്പെടാവുന്നതാണ്