വയം തൊഴില്‍ വായ്പയ്ക്ക് അപേക്ഷിക്കാം
|
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ജില്ലയിലെ പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18നും 55നും മധ്യേ പ്രായമുള്ള വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ നല്‍കുന്നു. വരുമാന പരിധി ഗ്രാമപ്രദേശത്ത് 4000 രൂപയും നഗരസഭ പ്രദേശത്ത് 55000 രൂപയുമാണ്. പലിശ നിരക്ക് ആറ് ശതമാനം. വായ്പയ്ക്ക് വസ്തു/ സര്‍ക്കാര്‍ ഉദ്യോഗസ്ഥ ജാമ്യം നല്‍കണം. താത്പര്യമുള്ളവര്‍ ആരംഭിക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ പ്രൊജക്റ്റ് റിപ്പോര്‍ട്ട്, റേഷന്‍കാര്‍ഡ്, വരുമാന സര്‍ട്ടിഫിക്കറ്റ്, തിരിച്ചറിയല്‍ കാര്‍ഡ്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയും പകര്‍പ്പും സഹിതം ഓഗസ്റ് രണ്ട് രാവിലെ 11ന് മഞ്ചേരി കോവിലകം റോഡില്‍ ഫാമിലി കൌണ്‍സിലിന് സമീപമുള്ള വര്‍ക്കിങ് വുമണ്‍സ് ഹോസ്റലിലെത്തണം. ഫോണ്‍: 0483 2777050.
സംയുക്ത സംരംഭങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു | ||||
കേരളാ സ്റേറ്റ് റൂറല്‍ വിമണ്‍സ് ഇലക്ട്രോണിക്സ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് ഫെഡറേഷന്‍ (റൂട്രോണിക്സ്) ഇലക്ട്രോണിക്സ്, സൌരോര്‍ജ്ജ വൈദ്യുത ഉപകരണങ്ങള്‍, കമ്പ്യൂട്ടര്‍, സോഫ്റ്റ് വെയര്‍, പ്രൊഫഷണല്‍ ട്രെയിനിങ് മേഖലകളില്‍ സംയുക്ത സംരംഭങ്ങള്‍ തുടങ്ങാന്‍ താല്‍പര്യമുള്ള സ്വകാര്യ, പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ളവര്‍ മാനേജിങ് ഡയറക്ടര്‍, റൂട്രോണിക്സ്, ജെ-12, ജാന്‍വിള ലെയിന്‍, ശാസ്തമംഗലം, തിരുവനന്തപുരം - 695 010 വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ 0471-6456089, 9072151980, ഇ-മെയില്‍ md.rutronix@gmail.com.
|
മദ്യവിരുദ്ധ ക്ളബ്ബ് : മാര്‍ഗനിര്‍ദ്ദേശത്തിന് സമിതി രൂപീകരിച്ചു | |
മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും ദോഷവശങ്ങളെക്കുറിച്ച് ബോധവല്‍കരണം നടത്തുന്നതിന് നിയോജക മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് എക്സൈസ് വകുപ്പ് രൂപീകരിക്കാനുദ്ദേശിക്കുന്ന മദ്യവിരുദ്ധ ക്ളബ്ബുകളുടെ പ്രവര്‍ത്തനത്തിന് വേണ്ട മാര്‍ഗനിര്‍ദ്ദേശം നല്‍കാന്‍ ഡോ.കെ.എസ്.രാധാകൃഷ്ണന്‍ ചെയര്‍മാനായി സമിതി രൂപീകരിച്ചു. സൌത്ത് സോണ്‍ ജോയിന്റ് എക്സൈസ് കമ്മീഷണര്‍ ശ്രീകുമാരന്‍ ചെട്ടിയാര്‍ കണ്‍വീനറായ സമിതിയില്‍ പോലീസ് കമ്മീഷണര്‍ പി.വിജയന്‍, തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് സൈക്ക്യാട്രി വിഭാഗം തലവന്‍ കെ.എസ്.ഷാജി, ഡോ.വര്‍ഗീസ് പുന്നൂസ് അംഗങ്ങളാണ്. | |
No comments:
Post a Comment