സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയില്‍ എച്ച്.വി.ആര്‍.എസെല്‍ രൂപീകരിച്ചു
 |
tvm corp YC |
|
സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയില്‍ എച്ച്.വി.ആര്‍.എ (ഹസാര്‍ഡ് വള്‍നറബിലിറ്റി & റിസ്ക് അസസ്മെന്റ്) സെല്‍ രൂപീകരിച്ചു. സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സിന്റെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന സെല്ലിന്റെ പ്രോജക്ട് ഡയറക്ടര്‍ റവന്യൂ അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. നിവേദിത.പി.ഹരനാണ്. സെസ് ഡയറക്ടര്‍ ഡോ. എന്‍.പി. കുര്യന്‍ ജോയിന്റ് പ്രോജക്ട് ഡയറക്ടറും അതോറിറ്റി സെക്രട്ടറി ലത സി.എ. ഡപ്യൂട്ടി പ്രോജക്ട് ഡയറക്ടറുമാണ്. സെസ്സിലെ ശാസ്ത്രജ്ഞന്‍ ജി. ശങ്കറാണ് സെല്ലിലെ പ്രിന്‍സിപ്പല്‍ ഇന്‍വെസ്റിഗേറ്റര്‍. ദുരന്തനിവാരണ പരിപാടികളില്‍ സര്‍ക്കാരും ശാസ്ത്ര സമൂഹവും തമ്മിലുള്ള ഏകോപനമാണ് ശാസ്ത്രജ്ഞന്‍മാരും വിദഗ്ദ്ധരുമുള്‍പ്പെട്ട സെല്ലിന്റെ ലക്ഷ്യം. ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റം & സാറ്റലൈറ്റ് ഇമേജ് പ്രോസസിങ് സോഫ്റ്റ്വെയര്‍ ഗ്ളോബല്‍ പൊസിഷനിങ് സിസ്റംസ് തുടങ്ങിയ ആധുനിക സൌകര്യങ്ങള്‍ എച്ച്.വി.ആര്‍.എ. സെല്ലിനുണ്ടായിരിക്കും.
ദുരന്തനിവാരണ മാധ്യമ അവാര്‍ഡ് - എന്‍ട്രി ക്ഷണിച്ചു 1/10/11 |
ദുരന്തനിവാരണ സംബന്ധിയായ ഏറ്റവും മികച്ച പത്രവാര്‍ത്ത, മികച്ച ദൃശ്യമാധ്യമ റിപ്പോര്‍ട്ട്, മികച്ച വാര്‍ത്താചിത്രം (ഫോട്ടോ) എന്നിവയ്ക്ക് അവാര്‍ഡ് നല്‍കുന്നതിന് എന്‍ട്രി ക്ഷണിച്ചു. 2010 ജനുവരി ഒന്നിനും ഡിസംബര്‍ 31 നും ഇടയില്‍ പ്രസിദ്ധീകരിച്ച / സംപ്രേഷണം ചെയ്ത കേരളത്തെ സംബന്ധിച്ച എന്‍ട്രികള്‍ ഒക്ടോബര്‍ പത്തിന് മുമ്പ് സെക്രട്ടറി, സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി, പബ്ളിക് ഓഫീസ്, തിരുവനന്തപുരം വിലാസത്തില്‍ നേരിട്ടോ തപാലിലോ അയയ്ക്കാം. പത്രവാര്‍ത്തയുടെയും പത്രങ്ങളില്‍ അച്ചടിച്ചു വന്ന ഫോട്ടോയുടെയും മൂന്ന് പകര്‍പ്പുകളും ദൃശ്യമാധ്യമ റിപ്പോര്‍ട്ടിന്റെ മൂന്ന് സി.ഡി.കളുമാണ് സമര്‍പ്പിക്കേണ്ടത്. ശില്പം, പ്രശസ്തിപത്രം, അവാര്‍ഡ് തുക (10000 രൂപ വീതം) എന്നിവ തിരഞ്ഞെടുത്ത പ്രതിഭകള്‍ക്ക് ഒക്ടോബര്‍ 13 ന് തിരുവനന്തപുരത്ത് നല്‍കും. എന്‍ട്രികളുടെ കവറിനു പുറത്ത് ദുരന്തനിവാരണ മാധ്യമ അവാര്‍ഡ് 2010 എന്ന് രേഖപ്പെടുത്തണം. ഇതോടൊപ്പം ദുരന്ത നിവാരണത്തെ സംബന്ധിച്ച കാതലായ നിര്‍ദ്ദേശങ്ങള്‍ക്കും (പൊതുവിലുള്ളതോ പ്രത്യേകമായതോ) അവാര്‍ഡ് നല്‍കും. കൂടാതെ ദുരന്ത നിവാരണ സംബന്ധിയായ മികച്ച ചിത്രം (ഫോട്ടോയ്ക്ക്) ഉള്ള എന്‍ട്രി പൊതുജനങ്ങളില്‍ നിന്നും ക്ഷണിച്ചു. മികച്ച എന്‍ട്രിക്ക് അവാര്‍ഡ് നല്‍കും (ചിത്രം 12 ഃ 8 വലിപ്പത്തിലുള്ളതാവണം) |
No comments:
Post a Comment