पृष्ठ

Kerala State Youth Welfare Board

Thursday, 19 May 2011

Thiruvananthapuram



സെക്രട്ടേറിയല്‍ പ്രാക്ടീസ് ഡിപ്ളോമ
സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ 17 സര്‍ക്കാര്‍ കൊമേഴ്സ്യല്‍ ഇന്‍സ്റിറ്റ്യൂട്ടുകളില്‍ നടത്തുന്ന ദ്വിവത്സര ഡിപ്ളോമ ഇന്‍ സെക്രട്ടേറിയല്‍ പ്രാക്ടീസ് കോഴ്സിന്റെ 2011 - 12 അദ്ധ്യയന വര്‍ഷത്തേയ്ക്ക് അപേക്ഷാഫാറം മേയ് 16 മുതല്‍ സ്ഥാപനങ്ങളില്‍ ലഭിക്കും. ഫാറവും വിവരവും 10 രൂപ നേരിട്ടടച്ചോ സൂപ്രണ്ടിന്റെ പേര്‍ക്ക് 35 രൂപയുടെ ക്രോസ് ചെയ്ത പോസ്റല്‍ ഓര്‍ഡര്‍ മുഖേനയോ അപേക്ഷിച്ചാല്‍ ലഭിക്കും. ഉന്നത വിദ്യാഭ്യാസത്തിന് അര്‍ഹതയുള്ള എസ്.എസ്.എല്‍.സി തത്തുല്യ യോഗ്യതയുള്ളവര്‍ക്കും പ്രവേശനത്തിന് അര്‍ഹതയുണ്ട്. പ്രായം 2011 ജൂണ്‍ ഒന്നിന് 15 നും 23 നും മദ്ധ്യേ. പട്ടിക ജാതി വര്‍ഗത്തില്‍പെട്ടവര്‍ക്ക് ഉയര്‍ന്ന പ്രായപരിധിയില്‍ മൂന്ന് വര്‍ഷത്തെ ഇളവുണ്ട്. അപേക്ഷ ബന്ധപ്പെട്ട പ്രമാണങ്ങള്‍ സഹിതം ജൂണ്‍ പത്തിനകം കൊമേഴ്സ്യല്‍ ഇന്‍സ്റിറ്റ്യൂട്ട് സൂപ്രണ്ടിന് സമര്‍പ്പിക്കണം.

No comments:

Post a Comment

counter dir> /dir> free web page hit counter