ഉപഭോക്തൃ സംരക്ഷണ അവാര്‍ഡ്
ഉപഭോക്തൃ സംരക്ഷണ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച സന്നദ്ധ ഉപഭോക്തൃ സംഘടനകള്‍ക്കുളള 2009 ലെ രാജീവ് ഗാന്ധി സംസ്ഥാന ഉപഭോക്തൃ സംരക്ഷണ അവാര്‍ഡ് സര്‍ക്കാര്‍ പ്രഖ്യാപിച്ചു. തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ സമിതി, സംസ്ഥാന ഉപഭോക്തൃ വേദി, കോഴിക്കോട്, സ്റേറ്റ് കണ്‍സ്യൂമര്‍ കൌണ്‍സില്‍, കൊല്ലം എന്നീ സംഘടനകള്‍ യഥാക്രമം ഒന്നും, രണ്ടും, മൂന്നും സ്ഥാനം നേടി. യഥാക്രമം 50000 രൂപ, 30000 രൂപ, 20000 രൂപ എന്നിങ്ങനെയാണ് സമ്മാനത്തുക.
മികച്ച സര്‍ക്കാര്‍ പരിപാടി : ലേഖനം ക്ഷണിച്ചു
കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം മികച്ച സര്‍ക്കാര്‍ പരിപാടികളെകുറിച്ച് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിലേക്ക് ലേഖനങ്ങള്‍ ക്ഷണിച്ചു. സര്‍ക്കാര്‍ തലത്തില്‍ നടപ്പാക്കിയ മികച്ച ഭരണ പരിപാടിയെ കുറിച്ച് 20 മുതല്‍ 25 പുറം വരുന്ന ലേഖനം മേലധികാരിയുടെ ശുപാര്‍ശയോടെ രാജേഷ്കുമാര്‍ ശര്‍മ്മ, ഡപ്യൂട്ടി സെക്രട്ടറി, ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എ.ആര്‍ & പി.ജി, സര്‍ദാര്‍ പട്ടേല്‍ ഭവന്‍, സന്‍സദ് മാര്‍ഗ്, ന്യൂഡല്‍ഹി വിലാസത്തിലോ rksharma.darpg@nic.in ഇ-മെയിലിലോ ജൂണ്‍ 15 ന് മുമ്പ് ലഭിക്കണം. കൂടുതല്‍ വിവരം www.prd.kerala.gov.in വെബ് സൈറ്റിലുണ്ട്.
ഡപ്യൂട്ടേഷന്‍ ഒഴിവ്
കേന്ദ്ര മിനിരത്ന പൊതുമേഖലാ സ്ഥാപനമായ എസ്.ജെ.വി.എന്‍ ചെയര്‍മാന്‍ ആന്റ് മാനേജിങ് ഡയറക്ടര്‍ തസ്തികയിലേക്ക് ഡപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അവസാന തീയതി ജൂണ്‍ ഒമ്പത്. കൂടുതല്‍ വിവരം www.pesb.gov.in, www.prd.kerala.gov.in വെബ് സൈറ്റിലുണ്ട്.
No comments:
Post a Comment