पृष्ठ

Kerala State Youth Welfare Board

Monday, 8 November 2010

tagore theatre


ടാഗോര്‍ തീയേറ്റര്‍ ആധുനികവത്ക്കരണ പ്രവര്‍ത്തനങ്ങളാരംഭിച്ചു
തിരുവനന്തപുരത്തെ ടാഗോര്‍ തീയേറ്റിന്റെ ആധുനികവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഇന്‍ഫര്‍മേഷന്‍ പബ്ളിക് റിലേഷന്‍സ് ഡയറക്ടര്‍ എം.നന്ദകുമാര്‍ അറിയിച്ചു.ഒന്നും രണ്ടും ഘട്ട ജോലികളാണ് തുടങ്ങിയത്. കെ റ്റി ഡി എഫ് സി യാണ് പണി ഏറ്റെടുത്തിട്ടുള്ളത്. ഒന്‍പത് കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ആറുകോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കേരളത്തിലെ മികച്ച വിവിധോദ്ദേശ്യ വേദിയായി ടാഗോര്‍ തിയറ്ററിനെ മാറ്റുകയാണ് ലക്ഷ്യം. പരിസരത്തെ മരങ്ങള്‍ സംരക്ഷിച്ചുകൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുക. തിയറ്ററില്‍ ശീതികരണ സംവിധാനം ഏര്‍പ്പെടുത്തുന്നതിനുപുറമെ ആധുനിക ശബ്ദ - പ്രകാശ സംവിധാനം ഏര്‍പ്പെടുത്തുകയും സ്റേജിന്റെ വിസ്തൃതി വര്‍ദ്ധിപ്പിക്കുകയും ചെയ്യും. സാറ്റലൈറ്റ് വഴിയുള്ള ചലച്ചിത്രപ്രദര്‍ശനത്തിനും ചെറിയ പ്രദര്‍ശനങ്ങള്‍ക്ക് ആര്‍ട്ട് ഗ്യാലറിയും ഒരുക്കുമെന്ന് ഡയറക്ടര്‍ അറിയിച്ചു. മഹാകവി രവീന്ദ്രനാഥ ടാഗോറിന്റെ നൂറ്റി അന്‍പതാം ജന്‍മവാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര സാംസ്കാരിക മന്ത്രാലയം രാജ്യത്തുള്ള രബീന്ദ്രഭവനുകള്‍ക്ക് സാമ്പത്തികസഹായം ലഭ്യമാക്കുന്നുണ്ടെന്ന അറിയിപ്പ് സംസ്ഥാനസര്‍ക്കാരിന് ലഭിച്ചിട്ടുണ്ട്. രബീന്ദ്രഭവനുകള്‍ നവീകരിക്കുന്നതിനും പുതിയവ നിര്‍മ്മിക്കുന്നതിനുമാണ് സഹായം നല്‍കുന്നത്. കൂടാതെ ടാഗോറിന്റെ ദര്‍ശനങ്ങളും ആശയങ്ങളും പ്രചരിപ്പിക്കുന്നതിനും അദ്ദേഹം വ്യാപരിച്ചിരുന്ന മേഖലകള്‍ക്ക് പ്രോത്സാഹനം നല്‍കുന്നതിനും സഹായം ലഭിക്കും. അന്‍പതുകോടിരൂപ വരെ മുടക്കുള്ള പദ്ധതികള്‍ക്ക് എസ്റിമേറ്റിന്റെ 60 ശതമാനം വരെയാണ് കേന്ദ്രസഹായം. നാല്‍പത് ശതമാനം സംസ്ഥാനവുമാണ് വഹിക്കേണ്ടത്. ഇതനുസരിച്ച് നിലവിലുള്ള മാസ്റര്‍പ്ളാന്‍ വിപുലീകരിച്ച് കേന്ദ്രത്തിനു സമര്‍പ്പിക്കുന്നതിനു കഴിഞ്ഞ മാസം ഇന്‍ഫര്‍മേഷന്‍ മന്ത്രി കെ.സി.ജോസഫ,് ഗതാഗതാമന്ത്രി വി.എസ് ശിവകുമാര്‍, ശശി തരൂര്‍ എം പി തുടങ്ങിയവരുടെ സാന്നിധ്യത്തില്‍ നടന്ന യോഗം തീരുമാനിച്ചതായും പുതുക്കിയ പദ്ധതി തയ്യാറാക്കുന്നതിന് കെ റ്റി ഡി എഫ് സി യെ ചുമതലപ്പെടുത്തിയതായും ഡയറക്ടര്‍ അറിയിച്ചു. ടാഗോറിന്റെ ദര്‍ശനങ്ങള്‍ പ്രചരിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പ്രത്യേക വിഭാഗം ഉള്‍പ്പെടെ ഒരു പെര്‍ഫോമന്‍സ് തിയറ്റര്‍, മിനി സിനിമാതീയേറ്റര്‍, ചിത്രം, ശില്‍പം, കരകൌശല വസ്തുക്കള്‍ പുസ്തകം എന്നിവയ്ക്കായുള്ള പ്രദര്‍ശനശാല, നാടകാദി അവതരണകലകള്‍ക്കായുള്ള തുറന്ന വേദി, ഓഡിയോ വീഡിയോ ആര്‍ക്കൈവ്, ഓഡിയോ വിഡീയോ പ്രൊഡക്ഷന്‍ സെന്റര്‍ തുടങ്ങിയ സൌകര്യങ്ങള്‍ പുതുക്കിയ പദ്ധതിയില്‍പ്പെടും. ലാന്‍ഡ്സ്കേപ്പിങ,് വാട്ടര്‍ ഫൌണ്ടന്‍, വളപ്പില്‍ നടക്കാനെത്തുന്നവര്‍ക്കായി പ്രത്യേക നടപ്പാത, ചുറ്റുമതിലില്‍ മ്യുറല്‍ ചിത്രങ്ങള്‍ ആലേഖനം ചെയ്യല്‍, തുടങ്ങിയ സൌന്ദര്യവത്കരണപ്രവര്‍ത്തനങ്ങള്‍ അവസാനഘട്ടത്തിലായിരിക്കും നടപ്പാക്കുക. ഇവയും നിലവിലുള്ള ടാഗോര്‍ തിയറ്ററും അടങ്ങുന്ന രബീന്ദ്ര ഭവന്‍ സമുച്ചയമാണ് വകുപ്പ് വിഭാവന ചെയ്യുന്നത്. തിയറ്റര്‍ വളപ്പിലെ അപൂര്‍വ സസ്യജാലങ്ങള്‍ സംരക്ഷിച്ചുകൊണ്ടായിരിക്കും പദ്ധതി നടപ്പാക്കുകയെന്ന് ഡയറക്ടര്‍ വ്യക്തമാക്കി.

No comments:

Post a Comment

counter dir> /dir> free web page hit counter