पृष्ठ

Friday, 14 November 2014

Fund for Exam training

പരിശീലനത്തിന് ധനസഹായം


മത്സരപരീക്ഷാ പരിശീലനത്തിന് ധനസഹായം അനുവദിക്കുന്ന പദ്ധതിയ്ക്ക് പിന്നാക്ക സമുദായ വികസനവകുപ്പ് അപേക്ഷ ക്ഷണിച്ചു. ഒ.ബി.സി. വിഭാഗത്തില്‍പ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സിവില്‍ സര്‍വീസ്, മെഡിക്കല്‍/എഞ്ചിനീയറിംഗ് എന്‍ട്രന്‍സ്, ബാങ്കിങ് സര്‍വീസ്, പി.എസ്.സി, യു.പി.എസ്.സി, എസ്.എസ്.സി, റയില്‍വേ തുടങ്ങിയ പരീക്ഷകള്‍ക്ക് സഹായം ലഭിക്കും. നാലര ലക്ഷത്തില്‍ അധികരിക്കാത്ത വാര്‍ഷിക വരുമാനമുള്ളവര്‍ക്ക്www.bcdd.kerala.gov.inഎന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഓണ്‍ലൈനായി അപേക്ഷിക്കാം. അവസാന തീയതി ഡിസംബര്‍ 10. അര്‍ഹരായവരുടെ കരട് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്ന മുറയ്ക്ക് അപേക്ഷാഫോറവും ബന്ധപ്പെട്ട രേഖകളും സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഡയറക്ടറേറ്റുമായി ബന്ധപ്പെടാം. ഫോണ്‍: 0471-2727379. ഇ-മെയില്‍ eepforobc@gmail.com

No comments:

Post a Comment