पृष्ठ

Kerala State Youth Welfare Board

Tuesday 7 October 2014

Online Building plan

നവംബര്‍ ഒന്നു മുതല്‍ കെട്ടിട നിര്‍മ്മാണ അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കും- മഞ്ഞളാംകുഴി അലി


നവംബര്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മ്മാണ അപേക്ഷകള്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കുമെന്ന് നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു. തിരുവനന്തപുരം തൈക്കാട് ഗവ:ഗസ്റ്റ് ഹൗസില്‍ നഗരസഭകളിലെ കെട്ടിട നിര്‍മ്മാണ അപേക്ഷകളുടെ ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറായ സങ്കേതത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. ഇനിമുതല്‍ കെട്ടിട നിര്‍മ്മാണ അപേക്ഷകളുമായി ഒരാളും നഗരസഭകളിലേക്ക് വരേണ്ടതില്ല. ഓണ്‍ലൈന്‍ വഴി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്ക് ഒരാഴ്ചക്കകം മറുപടി ലഭിക്കുന്ന സംവിധാനത്തിലേക്ക് നഗരസഭയുടെ കെട്ടിട നിര്‍മ്മാണവിഭാഗം മാറുകയാണെന്നും അദ്ദേഹം പറഞ്ഞു. സോഫറ്റ്‌വെയര്‍ നിലവില്‍ വരുന്നതോടെ (റൂള്‍) കെട്ടിട നിര്‍മ്മാണ ചട്ടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനും കാലതാമസം ഒഴിവാക്കാനുമാകും. ഇത് എല്ലാ വിഭാഗക്കാര്‍ക്കും പ്രയോജനപ്രദമാകുമെന്നും മന്ത്രി പറഞ്ഞു. ചടങ്ങില്‍ ആരോഗ്യമന്ത്രി വി.എസ്.ശിവകുമാര്‍ അധ്യക്ഷനായിരുന്നു. നഗരകാര്യ വകുപ്പ് സെക്രട്ടറി എ.പി.എം.മുഹമ്മദ് ഹനീഷ്, ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ എക്‌സി.ഡയറക്ടര്‍ എം.ഷംസുദ്ദീന്‍, ചീഫ് ടൗണ്‍ പ്ലാനര്‍ വി.വി.കൃഷ്ണരാജന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

No comments:

Post a Comment

counter dir> /dir> free web page hit counter