पृष्ठ

Kerala State Youth Welfare Board

Saturday 25 October 2014

Fund for youth activities

സംഘടനകള്‍ക്ക്‌ കേന്ദ്രസര്‍ക്കാര്‍ ധനസഹായം

യുവജന രംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക്‌ കേന്ദ്ര സര്‍ക്കാരിന്‌ കീഴിലുള്ള മിനിസ്‌ട്രി ഓഫ്‌ സ്‌കില്‍ ഡവലപ്‌മെന്റ്‌ എന്റപ്രണര്‍ഷിപ്പ്‌ യൂത്ത്‌ അഫയേഴ്‌സ്‌ ആന്റ്‌ സ്‌പോര്‍ട്ട്‌സ്‌ നല്‍കുന്ന ധനസഹായത്തിന്‌ അപേക്ഷക്ഷണിച്ചു. നാഷണല്‍ പ്രോഗ്രാം ഫോര്‍ യൂത്ത്‌ ആന്റ്‌ അഡോളസെന്റ്‌ ഡവലപ്പ്‌മെന്റിന്റെ ഭാഗമായി ദേശീയോദ്‌ഗ്രഥനം, സാഹസികത, കൗമാര പ്രായക്കാരുടെ ശാക്തീകരണം എന്നീ മേഖലകളിലെ പ്രവര്‍ത്തനങ്ങള്‍ക്കാണ്‌ ധനസഹായം നല്‍കുന്നത്‌. രജിസ്റ്റര്‍ ചെയ്‌ത്‌ മൂന്നു വര്‍ഷമായി യുവജനക്ഷേമരംഗത്ത്‌ പ്രവര്‍ത്തിക്കുന്ന സംഘടനകളെയാണ്‌ പരിഗണിക്കുക. ഇവയുടെ ഡയറക്‌ടര്‍ബോര്‍ഡംഗങ്ങള്‍ രാഷ്‌ട്രീയ പാര്‍ട്ടികളുമായോ, മതസംഘടനകളുമായോ ബന്ധമുള്ളവരാകരുത്‌. കഴിഞ്ഞ മൂന്ന്‌ വര്‍ഷത്തെ കണക്കുകള്‍ ഓഡിറ്റ്‌ ചെയ്‌തിരിക്കണം. അപേക്ഷാ ഫോറം www.yas.nic.in എന്ന വെബ്‌സൈറ്റിലും ജില്ലാ പഞ്ചായത്ത്‌ ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ യൂത്ത്‌ പ്രോഗ്രാം ഓഫീസറുടെ കാര്യാലയത്തിലും ലഭിക്കും. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി നവംബര്‍ അഞ്ച്‌. വിശദ വിവരങ്ങള്‍ 0474-2798440 എന്ന ഫോണ്‍ നമ്പരില്‍ ലഭിക്കും. ഈമെയില്‍- klm@youthkerala.org.
8891528450 youthcenter020@gmail. com

No comments:

Post a Comment

counter dir> /dir> free web page hit counter