എല്ലാ ജില്ലകളിലും ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കും : ന്യൂനപക്ഷ ക്ഷേമ മന്ത്രി
എല്ലാ ജില്ലകളിലും ന്യൂനപക്ഷ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന്
ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി മഞ്ഞളാംകുഴി അലി. ന്യൂനപക്ഷ ക്ഷേമ
വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കനകക്കുന്നു കൊട്ടാരത്തില്‍ സംഘടിപ്പിച്ച
ന്യൂനപക്ഷ ശാക്തീകരണം വിദ്യഭ്യാസത്തിലൂടെ എന്ന സെമിനാര്‍ ഉദ്ഘാടനം
ചെയ്യുകയായിരുന്നു അദ്ദേഹം.
ന്യൂനപക്ഷങ്ങള്‍ ഇന്ന് ഏറെ അവശതകള്‍ അനുഭവിക്കുന്നുണ്ട്. അവരെ
ഉന്നതിയിലേക്ക് കൊണ്ടു വരാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ഏറെ
കാര്യങ്ങള്‍ ചെയ്യുന്നുമുണ്ട്. ഓരോ രാജ്യത്തെയും ന്യൂനപക്ഷങ്ങള്‍
വ്യത്യസ്തമാണെന്നതു പോലെ അവിടങ്ങളില്‍ അവര്‍ നേരിടുന്ന പ്രശ്നങ്ങളും
വ്യത്യസ്തമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ വൈകിയാണ്
ന്യൂനപക്ഷ ക്ഷേമ വകുപ്പ് ആരംഭിച്ചതെങ്കിലും ഇപ്പോഴത്തെ സംസ്ഥാന സര്‍ക്കാര്‍
ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കായി ഏറെ കാര്യങ്ങള്‍ ചെയ്തു വരുന്നതായും മന്ത്രി
പറഞ്ഞു.
കേരളത്തില്‍ ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ കേന്ദ്ര
സര്‍ക്കാരിനു മുന്നില്‍ കൊണ്ടു വന്ന് പരിഹരിക്കാനുള്ള ശ്രമം സംസ്ഥാന
സര്‍ക്കാര്‍ നടത്തി വരുന്നുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കായുള്ള കേന്ദ്ര ഫണ്ട്
ചെലവഴിക്കുന്ന കാര്യത്തില്‍ കേരളം മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്ന്
അദ്ദേഹം ചൂണ്ടിക്കാട്ടി. വിദ്യഭ്യാസമില്ലെങ്കില്‍ എന്തു സൌകര്യം
നല്‍കിയാലും ന്യൂനപക്ഷങ്ങളെ വളര്‍ത്താന്‍ സാധിക്കില്ല. ഇവരെ മുന്നോട്ടു
നയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ന്യൂനപക്ഷ വിദ്യഭ്യാസ സ്കോളര്‍ഷിപ്പുകള്‍
ഏര്‍പ്പെടുത്തിയത്. മുന്‍ വര്‍ഷം 10 ലക്ഷം വിദ്യാര്‍ഥികള്‍ക്ക്
സ്കോളര്‍ഷിപ്പ് നല്‍കിയിട്ടുണ്ട്. ഇക്കുറി 17 ലക്ഷം അപേക്ഷകള്‍
ലഭിച്ചിട്ടുള്ളതായും മന്ത്രി വ്യക്തമാക്കി.
സര്‍ക്കാര്‍ ജോലിയില്‍ ന്യൂനപക്ഷങ്ങളുടെ അനുപാതം കുറവാണെന്നു കണ്ടു
വരുന്നുണ്ട്. ഇവരെ വിവിധ ജോലികള്‍ക്ക് പ്രാപ്തരാക്കുകയെന്ന ലക്ഷ്യത്തോടെ
എല്ലാ ജില്ലകളിലും അഭിമുഖ പരിശീലന കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും മന്ത്രി
പറഞ്ഞു. വിദ്യഭ്യാസ മേഖലയില്‍ ഊന്നല്‍ നല്‍കി ന്യൂനപക്ഷ സമുദായങ്ങളെ
ഉയര്‍ത്തിക്കൊണ്ടു വരാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മദ്രസാ
അധ്യാപകര്‍ക്കുള്ള ക്ഷേമനിധിയില്‍ 30,000 പേരെയെങ്കിലും അംഗങ്ങളാക്കുക എന്ന
ലക്ഷ്യത്തോടെ അതിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും. ക്ഷേമനിധിയില്‍
കൂടുതല്‍ സഹായങ്ങള്‍ ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കെ.മുരളീധരന്‍ എംഎല്‍എ അധ്യക്ഷനായിരുന്നു. നാഷണല്‍ കമ്മീഷന്‍
ഫോര്‍ മൈനോരിറ്റി എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ചെയര്‍മാന്‍
ജസ്റ്റിസ് എം.എസ്.എ.സിദ്ദിഖി മുഖ്യപ്രഭാഷണം നടത്തി. പൊതുഭരണ വകുപ്പു
സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, നാഷണല്‍ കമ്മീഷന്‍ ഫോര്‍ മൈനോരിറ്റി
എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിറ്റ്യൂഷന്‍സ് കമ്മിറ്റി ഓണ്‍ ഗേള്‍സ്
എഡ്യൂക്കേഷന്‍ ചെയര്‍പേഴ്സണ്‍ ഡോ.ഷാബിസ്താന്‍ ഗഫ്ഫാര്‍, സംസ്ഥാന
സാമൂഹ്യക്ഷേമ ബോര്‍ഡ് ചെയര്‍പേഴ്സണ്‍ ഡോ.ഖമറുന്നീസ അന്‍വര്‍,
പ്രഫ.ഇ.ജെ.തോമസ്, കെ.കെ.കൊച്ചു മുഹമ്മദ്, ന്യൂനപക്ഷ ക്ഷേമ വകുപ്പ്
ഡയറക്ടര്‍ ഡോ.പി.നസീര്‍, മാനേജിംഗ് ഡയറക്ടര്‍ ഹനീഫ പെരിഞ്ചേരി എന്നിവര്‍
പ്രസംഗിച്ചു.
application invited for the post of promoter(1000 vacancy)in kerala.
.....................................20:12:12.......................................................
ന്യൂനപക്ഷ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സൌജന്യ പരിശീലനം
കേന്ദ്ര സര്‍ക്കാരിന്റെ ന്യൂനപക്ഷ ക്ഷേമ പദ്ധതിയായ ഫ്രീ കോച്ചിങ് ആന്റ് അലൈഡ് സ്കീമിന്റെ ഭാഗമായി പ്രമുഖ സോഫ്റ്റ് വെയര്‍ കമ്പനികളില്‍ ജോലി ലഭിക്കുന്നതിനാവശ്യമായ സോഫ്റ്റ് സ്കില്‍ ട്രെയിനിങ്, അഡ്വാന്‍സ്ഡ് ജാവാ എന്നിവയില്‍ പരിശീലനത്തിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ടവരും, കുടുംബ വാര്‍ഷിക വരുമാനം രണ്ടരലക്ഷം രൂപയില്‍ കവിയാത്തവരും പത്തംക്ളാസ് മുതലുളള യോഗ്യതാ പരീക്ഷകള്‍ 50 ശതമാനം മാര്‍ക്കോടെ വിജയിച്ചവരും എഞ്ചിനീയറിങ്, എം.സി.എ, എം.എസ്.സി. കമ്പ്യൂട്ടര്‍ സയന്‍സ്, എം.എസ്.ഡി. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി സമാന കോഴ്സുകള്‍ എന്നിവയ്ക്ക് പഠിക്കുന്നവരോ, പ്രസ്തുത യോഗ്യതകള്‍ ഒരു വര്‍ഷത്തിനകം നേടിയവരോ ആയിരിക്കണം. പരിശീലനം ശനി, ഞായര്‍ ദിവസങ്ങളിലായിരിക്കും. 30 ശതമാനം സീറ്റുകള്‍ പെണ്‍കുട്ടികള്‍ക്കായി നീക്കി വച്ചിട്ടുണ്ട്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ദൂരപരിധിയുടെ അടിസ്ഥാനത്തില്‍ 750 രൂപ, 1500 രൂപ നിരക്കില്‍ പ്രതിമാസ സ്റൈപെന്റ് ലഭിക്കും. പദ്ധതിയുടെ ഭാഗമായി മുന്‍പ് പരിശീലനം ലഭിച്ചിട്ടുളളവര്‍ വീണ്ടും അപേക്ഷിക്കാന്‍ പാടില്ല. ദേശീയ ന്യൂനപക്ഷ മന്ത്രാലയം തെരഞ്ഞെടുത്ത തിരുവനന്തപുരത്തുളള ഏജന്‍സിയായ ശേഷന്‍സ് അക്കാദമി വഴിയാണ് പരിശിലനം നല്‍കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരുവനന്തപുരത്തുളള സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടറേറ്റുമായി (ഫോണ്‍ 0471 4011291) ബന്ധപ്പെടണം. അവസാന തീയതി 2013 ജനുവരി അഞ്ച്. ദേശീയ ന്യൂനപക്ഷ വകുപ്പിന്റെ ഫ്രീ കോച്ചിങ് ആന്റ് അലൈഡ് സ്കീമിന്റെ വിശദാംശങ്ങള്‍ ംംം.ാശിീൃശ്യമളളമശൃ.ഴ്ീ.ശി/ളൃലലരീമരവശിഴ വെബ്സൈറ്റില്‍ ലഭിക്കും.
............................................................21/12/2012 ....................................................................................
കരാര്‍ വ്യവസ്ഥയില്‍ പ്രിന്‍സിപ്പല്‍മാരെ നിയമിക്കുന്നു
ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ കീഴില്‍ പുതുതായി പ്രവര്‍ത്തനം ആരംഭിക്കുന്ന
പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്‍, ഇടുക്കി, വയനാട്, പാലക്കാട്,
പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലെ വിവിധ മത്സര പരീക്ഷാ പരിശീലന
കേന്ദ്രങ്ങളിലെ പ്രിന്‍സിപ്പല്‍മാരായി കരാര്‍ അടിസ്ഥാനത്തില്‍
നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സര്‍ക്കാര്‍/എയ്ഡഡ്
സര്‍വീസില്‍ നിന്നും കോളേജ് അധ്യാപകരായോ പ്രിന്‍സിപ്പാളായോ സേവനം നടത്തി
വിരമിച്ചവരായിരിക്കണം. 25,000/- രൂപ പ്രതിമാസ സമാഹൃത ശമ്പളം ലഭിക്കും.
താല്പര്യമുള്ളവര്‍ അപേക്ഷ ബയോഡാറ്റ സഹിതം ഡയറക്ടര്‍, ന്യൂനപക്ഷക്ഷേമ
വകുപ്പ്, വികാസ് ഭവന്‍, നാലാം നില, തിരുവനന്തപുരം വിലാസത്തില്‍ ജനുവരി 11
നകം നല്‍കണം.
No comments:
Post a Comment