पृष्ठ

Kerala State Youth Welfare Board

Monday, 8 October 2012

keralalosavam 2012

കേരളോത്സവം : ഗ്രാമപഞ്ചായത്തിന് 50,000 രൂപ ചെലവഴിക്കാം

                 കേരളോത്സവം 2012 ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് തുക ചെലവഴിക്കുന്നതി നുള്ള അനുമതിയില്‍ ഭേദഗതി വരുത്തി സര്‍ക്കാര്‍ ഉത്തരവായി. തുക പ്ളാന്‍ ഫണ്ടില്‍ നിന്നോ തനത് ഫണ്ടില്‍ നിന്നോ വിനിയോഗിക്കാനും അനുവാദമുണ്ട്. ഇതനുസരിച്ച് ഗ്രാമപഞ്ചായത്തു കള്‍ക്ക് 50,000 രൂപ ചെലവഴിക്കാം. ബ്ളോക്ക് പഞ്ചായത്ത്- 1 ലക്ഷം , മുനിസിപ്പാലിറ്റി - 1 ലക്ഷം, കോര്‍പ്പറേഷന്‍-1, 20,000 , ജില്ലാ പഞ്ചായത്ത് - 2 ലക്ഷം രൂപ എന്ന ക്രമത്തിലും തുക ചെലവഴിക്കാവുന്നതാണ്.

കേരളോത്സവം : യോഗം 13 ന്
യുവജനങ്ങളുടെ കലാ കായിക പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന യുവജന ക്ഷേമബോര്‍ഡ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സംസ്ഥാന കേരളോത്സവം ഈ വര്‍ഷം തൃശൂരില്‍ നടക്കും. ഇതോടനുബന്ധി ച്ചുള്ള സ്വാഗതസംഘരൂപീകരണയോഗം യുവജനകാര്യം - പട്ടികവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി പി.കെ. ജയലക്ഷ്മിയുടെ അധ്യക്ഷതയില്‍ 13 ന് ( ശനിയാഴ്ച ) രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ദാസന്‍ അറിയിച്ചു.  

No comments:

Post a Comment

counter dir> /dir> free web page hit counter