पृष्ठ

Kerala State Youth Welfare Board

Thursday 28 June 2012

Self Employment


സ്വയം തൊഴില്‍ അപേക്ഷ ഫോറം
കേരള സര്‍ക്കാര്‍ എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകള്‍ മുഖേന നടപ്പിലാക്കി വരുന്ന കെസ്റു-99, മള്‍ട്ടി പര്‍പ്പസ് സര്‍വ്വീസ് സെന്റേഴ്സ്/ജോബ് ക്ളബ് എന്നീ പദ്ധതി പ്രകാരം തൊഴില്‍ രഹിതരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്വയം തൊഴില്‍ ആരംഭിക്കുന്നതിനുളള അപേക്ഷാ ഫോറം തങ്ങളുടെ രജിസ്ട്രേഷന്‍ നിലവിലുളള എംപ്ളോയ്മെന്റ് എക്സ്ചേഞ്ചില്‍ നിന്നും എല്ലാ പ്രവൃത്തി ദിവസവും സൌജന്യമായി ലഭിക്കുന്നതാണെന്ന് ജില്ലാ എംപ്ളോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. കെസ്റു 99 യോഗ്യതകള്‍: 21-50 നും മധ്യേ, വായ്പാതുക 1,00,000 രൂപ. സബ്സിഡി വായ്പാതുകയുടെ 20 ശതമാനം ലഭിക്കും. കുടുംബവാര്‍ഷികവരുമാനം 40,000 രൂപയില്‍ താഴെയും വ്യക്തിഗത പ്രതിമാസ വരുമാനം 500 രൂപയില്‍ താഴെയുമാവണം. മള്‍ട്ടി പര്‍പ്പസ് സര്‍വ്വീസ് സെന്റേഴ്സ്/ജോബ് ക്ളബ് തുടങ്ങുന്നവര്‍ക്ക് പ്രായം 21-40 നും മധ്യേ. ഒ.ബി.സി. വിഭാഗത്തിന് മൂന്ന് വര്‍ഷവും വികലാംഗര്‍, എസ്.സി/എസ്.റ്റി. വിഭാഗത്തിന് അഞ്ചു വര്‍ഷവും വയസ്സിളവ് ലഭിക്കും. ഒരു ജോബ് ക്ളബില്‍ കുറഞ്ഞത് രണ്ട് അംഗങ്ങള്‍ ഉണ്ടാകണം. പരമാവധി അഞ്ചംഗങ്ങള്‍ വരെയാകാം. പരമാവധി 10 ലക്ഷം രൂപാവരെ വായ്പലഭിക്കും. പദ്ധതി ചെലവിന്റെ 10 ശതമാനം ഗുണഭോക്തൃവിഹിതം നല്‍കണം. കുടുംബ വാര്‍ഷിക വരുമാനം 50,000 രൂപയില്‍ താഴെയാവണം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള എംപ്ളോയ്മെന്റ് എക്സ്ചേഞ്ചുകളുമായി ബന്ധപ്പെടുക. ഫോണ്‍: 04868 272262   

1 comment:

  1. ബോര്‍ഡ് പുന:സംഘടിപ്പിച്ചു



    കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്റ് കോര്‍പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് പുന:സംഘടിപ്പിച്ചു. ജലവിഭവ വകുപ്പ് മന്ത്രി പി.ജെ.ജോസഫ് അദ്ധ്യക്ഷനായ ബോര്‍ഡില്‍ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.ജെ.കുര്യന്‍, ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി.പി.ജോയ്, തദ്ദേശസ്വയംഭരണവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിംസ് വര്‍ഗീസ്, കേരള വാട്ടര്‍ അഥോറിറ്റി എം.ഡി. അശോക് കുമാര്‍ സിംഗ്, ഇറിഗേഷന്‍ ആന്റ് അഡ്മിനിസ്ട്രേഷന്‍ ചീഫ് എഞ്ചിനീയര്‍ പി.ലതിക, ചീഫ് എഞ്ചിനീയര്‍ (പ്രോജക്ട്-2), ബി.ജയറാം, ചീഫ് എഞ്ചിനീയര്‍(പ്രോജക്ട് - 2), സി.കെ.രാധാമണി, ഐ.ഡി.ആര്‍.ബി ചീഫ് എഞ്ചിനീയര്‍ വി.കെ.മഹാനുദേവന്‍, കുട്ടനാട് പാക്കേജ് ചീഫ് എഞ്ചിനീയര്‍ പി.അനില്‍കുമാര്‍ എന്നിവര്‍ ഡയറക്ടര്‍മാരായിരിക്കും.

    ReplyDelete

counter dir> /dir> free web page hit counter