पृष्ठ

Kerala State Youth Welfare Board

Thursday 28 June 2012

Panchayath DEvelopment

കാര്യക്ഷമമായ ഗ്രാമവികസനം
ജില്ലയില്‍ ഗ്രാമവികസന വകുപ്പു മുഖേന വിവിധ ബ്ളോക്കു പഞ്ചായത്തുകളിലൂടെ നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് ഉത്പാദനം, സേവനം, പശ്ചാത്തലം തുടങ്ങിയ മേഖലകളിലൂടെ നടപ്പാക്കിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 2,32,89,040 രൂപ പദ്ധതി വിഹിതമായി അനുവദിച്ചു. പൊതു വിഭാഗത്തില്‍ 15673831 രൂപയും പട്ടികജാതി വിഭാഗത്തില്‍ 74,27,386 രൂപയും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ 1,87,823 രൂപയും വകയിരുത്തിയിട്ടുണ്ട്. ഇതില്‍ ജനറല്‍ വിഭാഗത്തില്‍ 1,48,41,344 രൂപയും പട്ടികജാതി വിഭാഗത്തില്‍ 64,88,765 രൂപയും പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ 1,14,750 രൂപയും ചെലവഴിച്ചിട്ടുണ്ട്. പട്ടികജാതി, പട്ടികവര്‍ഗ്ഗം, സ്ത്രീ ശാക്തീകരണം, ശിശുക്ഷേമം, മാതൃസംരക്ഷണം, വൃദ്ധര്‍, വികലാംഗര്‍ തുടങ്ങിയവരുടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. കോന്നി ബ്ളോക്ക് പഞ്ചായത്ത് മുഖേന പ്രമാടം പഞ്ചായത്തില്‍ നടപ്പാക്കിയ ബഹുവര്‍ഷ പ്രോജക്ടായ കവുങ്ങിനാംകുഴി-വട്ടപ്പാറ കുടിവെള്ള പദ്ധതി പൂര്‍ത്തീകരിച്ച് കമ്മീഷന്‍ ചെയ്യാന്‍ സാധിച്ചത് ഏറെ പ്രാധാന്യമര്‍ഹിക്കുന്ന നേട്ടമാണ്. 2007-08ല്‍ ആരംഭിച്ച പദ്ധതിക്ക് ആകെ 1848093 രൂപയാണ് ചെലവഴിച്ചത്. ഇലന്തൂര്‍ ബ്ളോക്ക് പഞ്ചായത്തിന്റെ പരിധിയിലുള്ള ഏഴ് ഗ്രാമപഞ്ചായത്തുകളിലായി കഴിഞ്ഞ ഒരുവര്‍ഷക്കാലയളവില്‍ പട്ടികജാതിക്കും പൊതുവിഭാഗങ്ങള്‍ക്കുമായി 216 വീടുകളാണ് ലക്ഷ്യമിട്ടിരുന്നത്. ഇതില്‍ പണി പൂര്‍ത്തിയായ 31 പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള വീടുകള്‍ക്ക് 54,25,000 രൂപയും ജനറല്‍ വിഭാഗത്തിലെ 42 വീടുകള്‍ക്ക് 31,50,000 രൂപയും ഉള്‍പ്പെടെ 85,75,000 രൂപയും ചെലവായിട്ടുണ്ട്. പണി നടന്നുകൊണ്ടിരിക്കുന്ന വീടുകള്‍ക്കായി 10498000 രൂപയും ഇതുവരെ ചെലവായിട്ടുണ്ട്. മല്ലപ്പള്ളി ബ്ളോക്ക് പഞ്ചായത്ത് 2011-12 വാര്‍ഷിക പദ്ധതിയില്‍ നൂറു ശതമാനം വികസനം ഫണ്ടു തുകയും പൂര്‍ത്തീകരിച്ചത് എടുത്തു പറയത്തക്ക നേട്ടമാണ്. 2011-12 കാലയളവില്‍ ലഭിച്ച ആകെ വികസന ഫണ്ട് തുകയായ 1,81,29,089 രൂപ പൂര്‍ണ്ണമായും വിനിയോഗിച്ചു. കാര്‍ഷിക മേഖലയുടെ വികസനം, കുടിവെള്ള പദ്ധതി, വൈദ്യുതി വികസനം, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍, ദുര്‍ബല ജനവിഭാഗങ്ങളുടെ ചികിത്സാ ധനസഹായം എന്നിവയെല്ലാം കാര്യക്ഷമതയോടെ നിര്‍വഹിച്ചു. കൂടാതെ ദേശീയ തൊഴിലുറപ്പ് പദ്ധതി, പട്ടികജാതി വികസനം എന്നിവയെല്ലാം കാര്യക്ഷമമായി നടപ്പാക്കി. 2011-12 സാമ്പത്തിക വര്‍ഷം 3,29,57,966 രൂപ വേതനമായും 5,43,386 രൂപ സാധന വിഹിതമായും 19,82,776 രൂപ ഭരണ നിര്‍വഹണചെലവുള്‍പ്പെടെ ആകെ 3,54,84,128 രൂപയുടെ ധനവിനിയോഗം നടന്നു. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ 528 വീടുകള്‍ക്കായി 239.59 ലക്ഷം രൂപ ധനസഹായം അനുവദിച്ചത് പറക്കോട് ബ്ളോക്ക് പഞ്ചായത്തിന്റെ പ്രധാന വികസന നേട്ടങ്ങളില ഉള്‍പ്പെടുന്നു. കൂടാതെ 3,37,77,588 രൂപയുടെ വികസന ഫണ്ട് വിനിയോഗം നടത്തി. ഇതില്‍ ജനറല്‍ വിഭാഗത്തില്‍ 1,58,63,248 രൂപയും എസ്.സി.പി 1,77,62,340 രൂപയും ടി.എസ്.പി 15,20,000 രൂപയും ഉള്‍പ്പെടുന്നു. പന്തളം ബ്ളോക്ക് പഞ്ചായത്തില്‍ 2,85,17,587 രൂപ വികസന ഫണ്ട് ഇനത്തില്‍ പദ്ധതികള്‍ ആവിഷ്കരിച്ച് ജില്ല ആസൂത്രണ സമിതിയുടെ അംഗീകാരം ലഭ്യമാക്കി. കാര്‍ഷിക മേഖലയില്‍ പുത്തന്‍ ഉണര്‍വ് സൃഷ്ടിക്കുന്ന തരത്തില്‍ കൊയ്ത്ത് മെതിയന്ത്രം, നടീല്‍ യന്ത്രം തുടങ്ങിയവ വാങ്ങി നല്‍കി യന്ത്രവല്‍ക്കരണം നടപ്പാക്കി. കുടിവെള്ള വിതരണം, പാര്‍പ്പിടം, വൈദ്യുതീകരണം എന്നീ മേഖലകളില്‍ പ്രയോജനപ്രദമായ പദ്ധതികള്‍ നടപ്പാക്കി. ഇന്ദിര ആവാസ് യോജന പദ്ധതി പ്രകാരം 2011-12 വര്‍ഷത്തില്‍ ബ്ളോക്ക് പഞ്ചായത്ത് പ്രദേശത്തെ ഭവനരഹിതരായ 366 കുടുംബങ്ങള്‍ക്ക് പുതുതായി വീട് നിര്‍മ്മിക്കുന്നതിന് സഹായം നല്‍കി. പുളിക്കീഴ് ബ്ളോക്കിന്റെ നേതൃത്വത്തില്‍ നിരവധി വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. പൊതുവിഭാഗം ഫണ്ടില്‍ ഉള്‍പ്പെടുത്തി 7898891 രൂപയും പ്രത്യേക ഘടക പദ്ധതിയില്‍ 5277090 രൂപയും പട്ടികവര്‍ഗ്ഗ വിഭാഗ വികസനത്തിനായി 51000 രൂപയും ചെലവഴിച്ചു. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ബ്ളോക്ക് പഞ്ചായത്തിന് കേന്ദ്രാവിഷ്കൃത പദ്ധതി വിഹിതമായി ഭവനനിര്‍മ്മാണ ആവശ്യത്തിന് 7457000 രൂപ ലഭിച്ചു. പട്ടികജാതി വിഭാഗം, ന്യൂനപക്ഷം, പൊതുവിഭാഗം എന്നിവര്‍ക്കായി ഈ തുകയോടൊപ്പം സംസ്ഥാന പദ്ധതി വിഹിതവും ചേര്‍ത്ത് 18116000 രൂപയും ചെലവഴിച്ചു. റാന്നി ബ്ളോക്കില്‍ 2011-12 വര്‍ഷ കാലയളവില്‍ ഒട്ടേറെ വികസന ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കി. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ 779.18 ലക്ഷം രൂപ ചെലവഴിച്ചിട്ടുണ്ട്. പദ്ധതി പ്രകാരം 10546 കുടുംബങ്ങള്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചു. തൊഴില്‍ ദിനങ്ങള്‍ പരമാവധി സൃഷ്ടിച്ച് 438195 ദിവസം തൊഴില്‍ നല്‍കാനായത് മികച്ച നേട്ടമാണ്. ഇക്കാലയളവില്‍ കാര്‍ഷിക ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി. സേവന രംഗത്ത് ഭവന നിര്‍മ്മാണ പദ്ധതികള്‍, വൃദ്ധ വികലാംഗ, വനിതാശിശു ക്ഷേമ പദ്ധതികള്‍, കുടിവെള്ള പദ്ധതികള്‍ എന്നിവയ്ക്ക് കൂടുതല്‍ പരിഗണന നല്‍കി. താലൂക്ക് ആശുപത്രി, സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയുടെ അടിസ്ഥാന സൌകര്യങ്ങള്‍ മെച്ചപ്പെടുത്തി. കാര്‍ഷിക മേഖലയില്‍ ജലസേചന സൌകര്യം മെച്ചപ്പെടുത്തുന്ന പല പദ്ധതികളും നടപ്പാക്കി.

1 comment:

  1. ട്രാക്ടര്‍ ഡ്രൈവിങ് പരിശീലനം

    കേരള അഗ്രോ ഇന്‍ഡസ്ട്രീസ് കോര്‍പ്പറേഷന്‍ കര്‍ഷകര്‍ക്കും സ്വയംതൊഴില്‍ അന്വേഷകര്‍ക്കുമായി ട്രാക്ടര്‍ ഡ്രൈവിങ് പരിശീലനം നല്‍കുന്നു. തൃശ്ശൂരിലെ അരിമ്പൂരിലാണ് രണ്ടുമാസദൈര്‍ഘ്യമുള്ള കാര്‍ഷികയന്ത്രങ്ങളുടെ പ്രവര്‍ത്തനവും അവയുടെ പരിചരണവും എന്ന പ്രായോഗിക പരിശീലനം. നാലാം ക്ളാസ് ജയിച്ച 18 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. കോഴ്സി ഫീ 4,050 രൂപ സഹിതം കെ.എ.ഐ.സി. അരിമ്പൂര്‍, തൃശ്ശൂര്‍-680 620 എന്ന വിലാസത്തില്‍ സെപ്റ്റംബര്‍ 17നകം അപേക്ഷിക്കണം. കൂടുതല്‍ വിവരത്തിന് 0487 2310983 എന്ന ഫോണില്‍ ബന്ധപ്പെടുക

    ReplyDelete

counter dir> /dir> free web page hit counter