cencus2011 appointed the officials സെന്‍സസ് 2011 : ഉദ്യോഗസ്ഥരെ നിയോഗിച്ചു
സംസ്ഥാനത്തെ ദേശീയ ജനസംഖ്യാ രജിസ്റര്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായി വിവിധ വിഭാഗം ഉദ്യോഗസ്ഥരെ നിയോഗിച്ച് ഉത്തരവായി. ഇതനുസരിച്ച് ജില്ലാ കളക്ടര്‍ അതത് ജില്ലയുടെ ജില്ലാ രജിസ്ട്രാറും തഹസില്‍ദാര്‍,കോര്‍പ്പറേഷന്‍, മുനിസിപ്പല്‍ സെക്രട്ടറി, കന്റോണ്‍മെന്റ് എക്സിക്യൂട്ടീവ് ഓഫീസര്‍ സബ്ജില്ലാ രജിസ്ട്രാറും വില്ലേജ് ഓഫീസര്‍, റവന്യൂ ഇന്‍സ്പെക്ടര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ലോക്കല്‍ രജിസ്ട്രാറുമായിരിക്കും
സാമൂഹ്യ-സാമ്പത്തിക ജാതി സെന്‍സസ് എന്യൂമറേഷന്‍ ഡിസംബര്‍ ആദ്യവാരം ആരംഭിക്കും.
ജില്ലയിലെ സാമൂഹ്യ-സാമ്പത്തിക ജാതി സെന്‍സസ് ഡിസംബര്‍ ആദ്യവാരം ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ എം.നന്ദകുമാര്‍ അറിയിച്ചു. ഗ്രാമപ്രദേശങ്ങളിലെയും നഗരപ്രദേശങ്ങളിലെയും സെന്‍സസ് എന്യൂമറേഷനുവേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അദ്ധ്യാപകരെയുമാണ് നിയോഗിക്കുന്നത്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ എയിഡഡ് സ്ഥാപന മേധാവികള്‍ സെന്‍സസ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കാനുളള ഉദ്യോഗസ്ഥരുടെ പേരും വിലാസവും അടങ്ങിയ ലിസ്റ് ഇതുവരെ ബന്ധപ്പെട്ടവര്‍ക്ക് നല്‍കാത്തവര്‍ സെന്‍സസിന്റെ ചാര്‍ജ്ജ് ഓഫീസര്‍മാരായ ബന്ധപ്പെട്ട ബ്ളോക്ക് ഡെവലപ്മെന്റ് ഓഫീസര്‍/ നഗരസഭാ സെക്രട്ടറി/ കോര്‍പ്പറേഷന്‍ അഡീഷണല്‍ സെക്രട്ടറി എന്നിവര്‍ക്ക് നവംബര്‍ 19 നകം കൈമാറണമെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. യഥാസമയം ലിസ്റുകള്‍ നല്‍കാത്ത ഓഫീസ് മേധാവികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു..ജില്ലയിലെ സാമൂഹ്യ-സാമ്പത്തിക ജാതി സെന്‍സസ് ഡിസംബര്‍ ആദ്യവാരം ആരംഭിക്കുമെന്ന് ജില്ലാ കളക്ടര്‍ എം.നന്ദകുമാര്‍ അറിയിച്ചു. ഗ്രാമപ്രദേശങ്ങളിലെയും നഗരപ്രദേശങ്ങളിലെയും സെന്‍സസ് എന്യൂമറേഷനുവേണ്ടി സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും അദ്ധ്യാപകരെയുമാണ് നിയോഗിക്കുന്നത്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍ എയിഡഡ് സ്ഥാപന മേധാവികള്‍ സെന്‍സസ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കാനുളള ഉദ്യോഗസ്ഥരുടെ പേരും വിലാസവും അടങ്ങിയ ലിസ്റ് ഇതുവരെ ബന്ധപ്പെട്ടവര്‍ക്ക് നല്‍കാത്തവര്‍ സെന്‍സസിന്റെ ചാര്‍ജ്ജ് ഓഫീസര്‍മാരായ ബന്ധപ്പെട്ട ബ്ളോക്ക് ഡെവലപ്മെന്റ് ഓഫീസര്‍/ നഗരസഭാ സെക്രട്ടറി/ കോര്‍പ്പറേഷന്‍ അഡീഷണല്‍ സെക്രട്ടറി എന്നിവര്‍ക്ക് നവംബര്‍ 19 നകം കൈമാറണമെന്ന് പ്രിന്‍സിപ്പല്‍ സെന്‍സസ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. യഥാസമയം ലിസ്റുകള്‍ നല്‍കാത്ത ഓഫീസ് മേധാവികള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കുന്നതാണെന്ന് ജില്ലാ കളക്ടര്‍ പറഞ്ഞു.
ദേശീയ ജനസംഖ്യാ രജിസ്റര്‍ തയ്യാറാക്കല്‍ : ബയോമെട്രിക് വിവര ശേഖരണം ഡിസംബറില്‍ തുടങ്ങും
ദേശീയ ജനസംഖ്യാ രജിസ്റര്‍ തയ്യാറാക്കലിന്റെ ഭാഗമായുള്ള ബയോമെട്രിക് എന്‍റോള്‍മെന്റ് ക്യാമ്പുകള്‍ ജില്ലയില്‍ അടുത്ത മാസം ആരംഭിക്കും. ഡിസംബര്‍ മൂന്നിന് പത്തനംതിട്ട മുനിസിപ്പാലിറ്റിയിലാണ് ക്യാമ്പിന് തുടക്കം കുറിക്കുന്നത്. 1955ലെ പൌരത്വ ആക്ടും 2003ലെ പൌരത്വ ചട്ടങ്ങളും പ്രകാരം രാജ്യത്ത് സ്ഥിരതാമസമുള്ള എല്ലാ ആളുകളുടെയും വിവരങ്ങള്‍ അടങ്ങിയ ഒരു രജിസ്റര്‍ തയ്യാറാക്കുന്നതിനുള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത്. 2010 ഏപ്രില്‍-മെയ് മാസങ്ങളില്‍ നടന്ന സെന്‍സസ് വിവര ശേഖരണത്തോടൊപ്പം ഓരോ കുടുംബത്തിലേയും സ്ഥിരതാമസക്കാരായ ആളുകളുടെ നിശ്ചിത വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ഇതിന്റെ തുടര്‍പ്രകൃയയായി അഞ്ച് വയസ്സും അതിനുമുകളിലും പ്രായമുള്ള എല്ലാ സ്ഥിരതാമസക്കാരുടെയും ഫോട്ടോഗ്രാഫുകളും വിരലടയാളവും ഐറിസ് ഇമേജും ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള ക്യാമ്പുകളാണ് നടത്തുന്നത്. 2004ല്‍ ഭേദഗതി വരുത്തിയ ഇന്ത്യന്‍ പൌരത്വ നിയമപ്രകാരം ഇന്ത്യന്‍ പൌര•ാരുടെ ദേശീയ രജിസ്ററില്‍ പേര് ചേര്‍ക്കേണ്ടത് നിര്‍ബന്ധമാണ്. സെന്‍സസ് വിവര ശേഖരണ സമയത്ത് എന്യുമറേറ്റര്‍ നല്‍കിയ കൈപ്പറ്റ് രസീതുമായി എത്തിയാണ് ക്യാമ്പില്‍ ബയോമെട്രിക് എന്‍റോള്‍മെന്റ് നടത്തേണ്ടത്.മുമ്പ് സെന്‍സസിന് എത്തിയിരുന്ന എന്യുമറേേറ്റര്‍മാര്‍ നല്‍കിയിരുന്ന കൈപ്പറ്റ് രസീത് നഷ്ടപ്പെട്ടുപോയിട്ടുണ്ടെങ്കില്‍ ക്യാമ്പില്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ള സ്ഥിരതാമസക്കാരുടെ ലിസ്റില്‍ നിന്നും ക്രമനമ്പര്‍ കണ്ടെത്തി ക്യാമ്പില്‍ പങ്കെടുക്കാം. പുതുതായി കുടുംബത്തില്‍ നിന്നും ആരുടെയെങ്കിലും വിവരം രേഖപ്പെടുത്തേണ്ടതുണ്ടെങ്കില്‍ ബന്ധപ്പെട്ട ആള്‍ ക്യാമ്പില്‍ എത്തി എന്‍.പി.ആര്‍ ഫോറം പൂരിപ്പിച്ച് നല്‍കണം. പാലക്കാടുള്ള ഐടിഐ എന്ന സ്ഥാപനമാണ് ബയോമെട്രിക് വിവരശേഖരണത്തിനുള്ള സാങ്കേതിക സഹായം നല്‍കുന്നത്. ദേശീയ ജനസംഖ്യാ രജിസ്ററിന് വേണ്ടിയുള്ള ബയോമെട്രിക് വിവര ശേഖരണം സുഗമമായി നടത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുവാന്‍ ജില്ലാ കളക്ടര്‍ പി.വേണുഗോപാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഇതുസംബന്ധിച്ച് കളക്ടറേറ്റില്‍ നടന്ന യോഗത്തില്‍ സെന്‍സസ് ജോയിന്റ് ഡയറക്ടര്‍ എന്‍.രവിചന്ദ്രന്‍, എഡിഎം എച്ച്.സലിംരാജ്, പാലക്കാട് ഐടിഐയുടെ പ്രതിനിധികള്‍, വിവിധ താലൂക്ക് തഹസീല്‍ദാര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
മുന്‍ എം.എല്‍.എ. അഡ്വ.ജോണി നെല്ലൂരിനെ ഫാര്‍മസ്യൂട്ടിക്കല്‍ കോര്‍പ്പറേഷന്‍ (ഔഷധി) ചെയര്‍മാനായി നിയമിച്ചു.Oushathi chairman Adv.jonny nalloor
Your Ad Here
മുന്നാക്ക വികസന കോര്‍പ്പറേഷന്‍ : സംഘടനകള്‍ വിവരം നല്‍കണം
സംസ്ഥാനത്ത് നിലവിലുള്ള സംവരണ ആനുകൂല്യങ്ങള്‍ ലഭിക്കാത്ത മുന്നാക്ക സമുദായത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങളുടെ ക്ഷേമത്തിന് വേണ്ടി രൂപീകരിക്കുന്ന മുന്നാക്ക വികസന കോര്‍പ്പറേഷന്റെ പ്രാരംഭ നടപടികള്‍ക്കായി ഡോ.വി.എം.ഗോപാല മേനോനെ സ്പെഷ്യല്‍ ഓഫീസറായി നിയമിച്ചു. കോര്‍പ്പറേഷന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് രൂപം നല്‍കുന്നതിന് സംസ്ഥാനത്തിനകത്തുള്ള സംവരണേതര മുന്നാക്ക സമുദായ സംഘടനകളുടെ വിവര ശേഖരണത്തിന്റെ ഭാഗമായി സംഘടനകള്‍ അവരുടെ രജിസ്ട്രേഷന്‍, മേല്‍വിലാസം, നിയമാവലി എന്നിവ ഡിസംബര്‍ 15 ന് മുന്‍പായി ചുവടെയുള്ള വിലാസത്തില്‍ രേഖാമൂലം അറിയിക്കണം. ഡോ.വി.എം.ഗോപാല മേനോന്‍ ഐ.എ.എസ്., സ്പെഷ്യല്‍ ഓഫീസര്‍ (ഗവ.സെക്രട്ടറി, സഹകരണ വകുപ്പ്), റൂം നമ്പര്‍ : 378, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695001. email : secy@coop.kerala.gov.in ഫാക്സ് : 0471-2322475 ഫോണ്‍ : 0471-2322475.
No comments:
Post a Comment