पृष्ठ

Kerala State Youth Welfare Board

Monday 12 September 2011

Center for carrier development for religious minority youths

പരിശീലന കേന്ദ്രങ്ങളുടെ പേര് മാറ്റി  :-      മുസ്ളിം യുവാക്കള്‍ക്ക് സിവില്‍ സര്‍വ്വീസ്, പി.എസ്.സി, യു.പി.എസ്.സി. പരീക്ഷകള്‍ക്ക് പരിശീലനം നല്‍കുന്നതിന് വേണ്ടി അഞ്ച് ജില്ലകളിലാരംഭിച്ച ‘കോച്ചിങ് സെന്റര്‍ ഫോര്‍ മുസ്ളിം യൂത്ത്’എന്ന പരിശീലന കേന്ദ്രങ്ങളുടെ പേര് മാറ്റി. ‘സെന്റര്‍ ഫോര്‍ കരിയര്‍ ഡവലപ്മെന്റ് ഓഫ് റിലീജിയസ് മൈനോറിറ്റി യൂത്ത്സ്’എന്നതാണ് പുതിയ പേര്. 
Registration started
കേരള ഫോക്ലോര്‍ അക്കാദമിയില്‍ ഫോക്ലോര്‍ ക്ളബ്ബുകള്‍ രജിസ്റര്‍ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. ഗ്രാമീണ തലങ്ങളില്‍ നടന്‍ കലാരംഗത്ത് പ്രവര്‍ത്തിക്കുന്നതും ഇനി പ്രവര്‍ത്തിക്കാന്‍ താത്പര്യമുള്ളതും സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റര്‍ ചെയ്തതുമായ സംഘങ്ങള്‍ക്ക് ക്ളബ്ബുകള്‍ രജിസ്റര്‍ ചെയ്യാം. രജിസ്ട്രേഷന്‍ ഫോറത്തിനും കൂടുതല്‍ വിവരങ്ങള്‍ക്കും സ്റാമ്പ് ഒട്ടിച്ച മറുപടി കവര്‍ സഹിതം സെക്രട്ടറി, കേരള ഫോക്ലോര്‍ അക്കാദമി, ചിറക്കല്‍.പി.ഒ, കണ്ണൂര്‍-11 എന്ന വിലാസത്തിലോ 0497 2778090 എന്ന നമ്പറിലോ ബന്ധപ്പെടാം.

1 comment:

  1. ജനപ്രതിനിധികളുടെ ഓണറേറിയം വര്‍ദ്ധിപ്പിച്ചു

    സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തിരഞ്ഞെടുത്ത ജനപ്രതിനിധികളുടെ പ്രതിമാസ ഓണറേറിയം 2011 ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തോടെ വര്‍ദ്ധിപ്പിച്ച് ഉത്തരവായി. തദ്ദേശസ്വയംഭരണസ്ഥാപനത്തിന്റെ പേര്, നിലവിലുള്ള ഓണറേറിയം (രൂപ), വര്‍ദ്ധിപ്പിച്ച നിരക്ക് (രൂപ), വര്‍ദ്ധന (രൂപ) എന്ന ക്രമത്തില്‍. ജില്ലാ പഞ്ചായത്ത്: പ്രസിഡണ്ട്, 5900, 6900, 1000. വൈസ്പ്രസിഡണ്ട് 4600, 5600, 1000. സ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ 2700, 3700, 1000. അംഗങ്ങള്‍ 2400, 3400, 1000. ബ്ളോക്ക് പഞ്ചായത്ത്: പ്രസിഡണ്ട്, 5300, 6300, 1000. വൈസ്പ്രസിഡണ്ട് 4000, 5000, 1000. സ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ 2400, 3400, 1000. അംഗങ്ങള്‍ 1800, 2800, 1000. ഗ്രാമ പഞ്ചായത്ത്: പ്രസിഡണ്ട്, 4600, 5600, 1000. വൈസ്പ്രസിഡണ്ട് 3300, 4300, 1000. സ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ 2100, 3100, 1000. അംഗങ്ങള്‍ 1500, 2500, 1000. കോര്‍പ്പറേഷന്‍ : മേയര്‍ 5900, 6900, 1000. ഡപ്യൂട്ടി മേയര്‍ 4600, 5600, 1000. സ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ 2700, 3700, 1000. അംഗങ്ങള്‍ 2100, 3100, 1000. മുനിസിപ്പാലിറ്റി : ചെയര്‍മാന്‍ 5300, 6300, 1000. വൈസ് ചെയര്‍മാന്‍ 4000, 5000, 1000. സ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ 2400, 3400, 1000. അംഗങ്ങള്‍ 1800, 2800, 1000. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോര്‍പ്പറേഷന്‍ അംഗങ്ങളുടെ ഓണറേറിയം വര്‍ദ്ധിപ്പിച്ച് നല്‍കുമ്പോള്‍ ഉണ്ടാകുന്ന അധിക സാമ്പത്തിക ബാധ്യത അവയുടെ തനത് ഫണ്ടില്‍നിന്നും ബ്ളോക്ക്, ജില്ലാ പഞ്ചായത്തംഗങ്ങളുടെ കാര്യത്തില്‍ അധിക സാമ്പത്തിക ബാധ്യത ജനറല്‍ പര്‍പ്പസ് ഫണ്ടില്‍ നിന്നും വഹിക്കേണ്ടതാണ്.

    ReplyDelete

counter dir> /dir> free web page hit counter