पृष्ठ

Kerala State Youth Welfare Board

Thursday, 2 December 2010

job@ksywb


ജോബ്ഫെസ്റ്
സര്‍ക്കാരിന്റെ 100 ദിന കര്‍മ്മപരിപാടി ഭാഗമായി വിവിധ മേഖലകളില്‍ പ്രാഗത്ഭ്യം നേടിയ യുവതീയുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതിന് ഐ.ടി.രംഗത്തേയും മറ്റു മേഖലകളിലേയും, കമ്പനികളെ പങ്കെടുപ്പിച്ച് സംസ്ഥാന യുവജനക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തില്‍ സെപ്റ്റംബര്‍ ആറ്, ഏഴ് തീയതികളില്‍ തിരുവനന്തപുരം ജനറല്‍ ഹോസ്പിറ്റല്‍ ജംഗ്ഷനിലെ , സെന്റ് ജോസഫ് സ്കൂള്‍ അങ്കണത്തില്‍ ജോബ്ഫെസ്റ് സംഘടിപ്പിക്കും. ആറിന് രാവിലെ ഒന്‍പത് മണിക്ക് പട്ടികവര്‍ഗ്ഗ യുവജനകാര്യ മന്ത്രി പി.കെ.ജയലക്ഷ്മി ജോബ്ഫെസ്റ് ഉദ്ഘാടനം ചെയ്യും. പങ്കെടുക്കുന്ന കമ്പനികള്‍ : വിപ്രോ, എച്ച്.സി.എല്‍., ആള്‍ സെക് ടെക്നോളജീസ്, നെസ്റ് ടെക്നോളജീസ്, EZE കെയര്‍ സിസ്റംസ് ആന്റ് സൊല്യൂഷന്‍, ജെന്‍പാക്റ്റ്, റിലയന്‍സ്, എയ്ഗണ്‍ റെലിഗര്‍, മെറ്റ്ലൈഫ്, ഫസ്റ് സോഴ്സ്, എച്ച്എം.റ്റി. ഗ്ളോബല്‍ സൊല്യൂഷന്‍സ്, അലയന്‍സ് കോണ്‍ഹില്‍ ഇന്‍ഫര്‍മേഷന്‍ സര്‍വ്വീസസ്. പോസ്റ് : സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍, നെറ്റ്വര്‍ക്ക് എഞ്ചിനീയര്‍, ടെക്നിക്കല്‍ സപ്പോര്‍ട്ട് എക്സിക്യൂട്ടീവ്, കസ്റമര്‍ കെയര്‍ എക്സിക്യൂട്ടീവ്, എച്ച്.ആര്‍.മാനേജര്‍, യൂണിറ്റ് മാനേജര്‍, സെയില്‍സ് ആന്റ് മാര്‍ക്കറ്റിങ് മാനേജര്‍. പങ്കെടുക്കുന്നവര്‍ ബയോഡാറ്റയുടെ ആറ് പകര്‍പ്പ് കൊണ്ടുവരണം. യോഗ്യത : ബി.ഇ, ബി.ടെക്, എം.സി.എ., എം.ബി.എ, ആര്‍ട്സ് ആന്റ് സയന്‍സ്, ബിരുദം, +2, ഡിപ്ളോമ മുതലായവ. രജിസ്ട്രേഷന്‍ സംബന്ധിച്ച വിവരങ്ങള്‍ www.kbccp.org, www.jalakam.kerala.gov.in സൈറ്റിലും 7736468456, 7356032371, 7356032351 നമ്പരുകളിലും ലഭിക്കും. ആറിന് രാവിലെ എട്ട് മണി മുതല്‍ സ്പോട്ട് രജിസ്ട്രേഷനും ഉണ്ടാവും.

No comments:

Post a Comment

counter dir> /dir> free web page hit counter