पृष्ठ

Kerala State Youth Welfare Board

Sunday, 12 December 2010

road tvm cpr

തിരുവനന്തപുരം നഗരത്തിലെ റോഡുകള്‍ 16.25 കോടിക്ക് നവീകരിക്കും - ഗതാഗത മന്ത്രി 1/10/11
തിരുവനന്തപുരം നിയമസഭാനിയോജകമണ്ഡലത്തിലെ സഞ്ചാര യോഗ്യമല്ലാത്ത കോര്‍പ്പറേഷന്‍ റോഡുകള്‍ 12.5 കോടി രൂപ ചെലവില്‍ നവീകരിക്കുമെന്ന് സ്ഥലം എല്‍.എല്‍.എ. കൂടിയായ ഗതാഗതം, ദേവസ്വം വകുപ്പ് മന്ത്രി വി.എസ്. ശിവകുമാര്‍ അറിയിച്ചു. പൊതുമരാമത്ത് വകുപ്പിന്റെ പ്രത്യേക പദ്ധതിയിലുള്‍പ്പെടുത്തിയാണ് നവീകരണം. തൈക്കാട് ഗസ്റ് ഹൌസില്‍ ചേര്‍ന്ന കൌണ്‍സിലര്‍മാരുടെയും പൊതുമരാമത്ത് നിരത്ത് വിഭാഗം ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് ഇതു സംബന്ധിച്ച അന്തിമ ലിസ്റ് തയ്യാറായത്. മണ്ഡലത്തിലെ 29 വാര്‍ഡുകളില്‍പ്പെട്ട കോര്‍പ്പറേഷന്‍ വാര്‍ഡുകളാണ് സര്‍ക്കാര്‍ അംഗീകരിച്ച മാനദണ്ഡങ്ങള്‍ക്ക് വിധേയമായി ഉടന്‍ നവീകരിക്കുന്നത്. കോര്‍പ്പറേഷനിലെ 100 വാര്‍ഡുകളിലെ റോഡുകള്‍ 42.5 കോടി രൂപ ചെലവില്‍ നവീകരിക്കുന്നതിന്റെ ഭാഗമായാണ് ഇത്. 3.45 കോടി രൂപ ചെലവില്‍, പതിമൂന്നാം ധനകാര്യ കമ്മീഷന്റെ അവാര്‍ഡ് തുക ഉപയോഗിച്ച് നിയോജക മണ്ഡലത്തിലെ 15 റോഡുകള്‍ നവീകരിക്കുമെന്നും മൂന്ന് ഓടകള്‍ വൃത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു. ഇടപ്പഴഞ്ഞി-ജഗതി, മേലാറന്നൂര്‍-പാലച്ചിറ-സി.ഐ.റ്റി റോഡ് എന്നിവ നിയോജക മണ്ഡലത്തിന്റെ പ്രത്യേക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിക്കാനുള്ള നിര്‍ദ്ദേശം സമര്‍പ്പിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

No comments:

Post a Comment

counter dir> /dir> free web page hit counter